കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ നിയമനം 6 മാസത്തേക്ക്?: 3 നിയമസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പടെ മുന്നില്‍ വെല്ലുവിളികള്‍ ഒട്ടനവധി

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി ഒഴിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നുവന്നെങ്കിലും ഒടുവില്‍ സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്‍റായി പാര്‍ട്ടി പ്രവര്‍ത്തക സമിതി തീരുമാനിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് നേരത്തെ പല തവണ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടും സോണിയ ഗാന്ധി വഴങ്ങിയിരുന്നില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ അധ്യക്ഷനാവട്ടെയെന്നായിരുന്നു രാഹുലിന്‍റേയും തീരുമാനം.

ഒടുവില്‍ സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസും സിപിഎമ്മും: 3 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടുംഒടുവില്‍ സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസും സിപിഎമ്മും: 3 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടും

രാഹുല്‍ ഗാന്ധി തുടര്‍ന്നും അധ്യക്ഷനാകണമെന്ന നിര്‍ദ്ദേശം യോഗത്തില്‍ ഉയര്‍ന്നു വന്നുവെങ്കിലും അദ്ദേഹം അത് നിരസിച്ചോതോടെ നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ പ്രവര്‍ത്തകസമിതി സോണിയ ഗാന്ധിയോട് ഐകകണ്ഠ്യേന അഭ്യര്‍ത്ഥിക്കുകയായിരുന്നെന്നാണ് കെസി വേണുഗോപാല്‍ വ്യക്തമാക്കിയത്. ആറ് മാസത്തേക്കായിരിക്കും സോണിയ ഗാന്ധി അധ്യക്ഷ പദവിയില്‍ ഉണ്ടാവുക. ഇക്കാലയളവില്‍ വലിയ വെല്ലുവിളികളെയാണ് അവര്‍ക്ക് അതിജീവിക്കാന്‍ ഉള്ളത്.

പാര്‍ട്ടിയുടെ കെട്ടുറപ്പ്

പാര്‍ട്ടിയുടെ കെട്ടുറപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട പാര്‍ട്ടിയുടെ കെട്ടുറപ്പ് വീണ്ടെടുക്കുക എന്നുള്ളതാണ് സോണിയാ ഗാന്ധിയുടെ ആദ്യവെല്ലുവിളി. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നിരവധി നേതാക്കാളാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് പോയത്. ഗോവയില്‍ പത്ത് എംഎല്‍എമാര്‍, രാജ്യസഭാ ചീഫ് വിപ്പ്, കര്‍ണാടകയിലെ വിമതര്‍ ഇത്തരത്തില്‍ നിരവധി നേതാക്കളാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോയത്. ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തടയാന്‍ സോണിയ ഗാന്ധിക്ക് പ്രത്യേക ശ്രദ്ധതന്നെ നല്‍കേണ്ടിവരും.

3 നിയമസഭാ തിരഞ്ഞെടുപ്പ്

3 നിയമസഭാ തിരഞ്ഞെടുപ്പ്

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന 3 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ നയിക്കേണ്ടത് സോണിയ തന്നെയാവും. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഉടന്‍ തിര‍ഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സോണിയ മേല്‍നോട്ടം വഹിക്കണം. സഖ്യചര്‍ച്ചകള്‍ക്കും അവര്‍ തന്നെ മുന്‍കൈ എടുക്കേണ്ടി വരും.

രാഹുലിന് പുറകെ പോയവര്‍

രാഹുലിന് പുറകെ പോയവര്‍

സംഘടനാ തലത്തിലും വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരാവദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഒട്ടനവധി നേതാക്കളാണ് പാര്‍ട്ടിയുടെ വിവിധ ചുമതലകളില്‍ നിന്ന് രാജിവെച്ചത്. ഈ പദവികളിലെല്ലാം കോണ്‍ഗ്രസിന് ഉടന്‍ തന്നെ പകരക്കാരെ കണ്ടെത്തേുണ്ട്.

സ്ഥിരം അധ്യക്ഷനാര്

സ്ഥിരം അധ്യക്ഷനാര്

ഇടക്കാലത്തേക്കാണ് സോണിയ ഗാന്ധിയുടെ നിയമനം. ആറോ ഏഴോ മാസം നീണ്ടുനില്‍ക്കുന്ന ഈ സമയത്തിനുള്ളില്‍ തന്നെ പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട്. അത് ആര് എന്നതില്‍ ഗാന്ധി കുടുംബത്തിന്‍റെ തീരുമാനവും നിര്‍ണ്ണായകമാണ്. അധ്യക്ഷ പദവി നീണ്ടിക്കൊണ്ടുപോവാന്‍ സോണിയ ഒരിക്കലും താല്‍പര്യപ്പെടില്ല. ഈ സാഹചര്യത്തില്‍ സ്ഥിരം അധ്യക്ഷനെ എത്രയും പെട്ടെന്ന് കണ്ടെത്തല്‍ അവരുടെ കൂടെ ഉത്തരവാദിത്തമായി മാറും.

കോട്ടക്കുന്നില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തികോട്ടക്കുന്നില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

English summary
Sonia likely to lead Congress for 6 months: crisis and challenges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X