Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫണ്ട് തട്ടിപ്പ്; സോണിയക്കും രാഹുലിനും നോട്ടീസ്

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും കോടതി നോട്ടീസ് അയച്ചു. ദില്ലി മെട്രോപോളിറ്റന്‍ ജഡ്ജി ഗോമതി മനോചയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നോട്ടീസയച്ചത്. ആഗസ്ത് ഏഴിന് മുന്‍പ് കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ തെളിവുകളുള്ളതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്‌റുവാണ് ഇന്ത്യന്‍ ഹെറാള്‍ഡ് ദിനപ്പത്രം ആരംഭിച്ചത്. 1938 ല്‍ തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡ് 2008 ലാണ് പൂട്ടിയത്. നാഷണല്‍ ഹെറാള്‍ഡിന്റെ ഫണ്ടും ഭൂമിയും അവിഹിതമായി വക മാറ്റി എന്നാണ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ആരോപണം.

sonia-rahul-gandhi

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ മോത്തിലാല്‍ വോറ, മുന്‍ കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരോടും ആഗസ്ത് ഏഴിന് മുന്‍പായി കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി നേതാവായ സുബ്രഹ്മണ്യം സ്വാമിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിചാരണ നേരിടേണ്ടി വരുമെന്ന് പരാതിക്കാരനായ സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് സോണിയയും രാഹുലയും കുടുംബസ്വത്താക്കി മാറ്റുന്നു എന്നും സുബ്രഹ്മമണ്യന്‍ സ്വാമി ആരോപിച്ചു. ദില്ലിയിലംു ഉത്തര്‍ പ്രദേശിലുമായി നാഷണല്‍ ഹെറാള്‍ഡിന് 1600 കോടി രൂപയുടെ സ്വത്തുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+