Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ സ്‌റ്റൈലില്‍ ബാങ്ക് കവര്‍ച്ച; മുഖ്യ സൂത്രധാരന്‍ മരിച്ച നിലയില്‍

ചണ്ഡിഗഢ്: നൂറടിയിലധികം തുരന്ന് ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ പണവും സ്വര്‍ണവും മോഷ്ടിച്ച കേസിലെ സൂത്രധാരനെന്ന് കരുതപ്പെടുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാണയ സോനിപത്ത് ജില്ലയിലെ ഗൊഹാനാ നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുമാണ് മോഷണം നടത്തിയ കേസിലെ പ്രധാന പ്രതിയായ മഹിപാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന മഹിപാലിന്റ മൃതദേഹം അദ്ദേഹത്തിന്റെ കാറിനുള്ളിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മോഷണത്തില്‍ ഇയാള്‍ക്ക് സഹായം ചെയ്‌തെന്ന് സംശയിക്കുന്ന സതീഷ്, സുരേന്ദര്‍, ബല്‍രാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ രാജേഷ് ഒളിവിലാണ്.

chandigarh-map

പോലീസ് പിടിയിലകപ്പെടും എന്ന് ഉറപ്പായപ്പോള്‍ മഹിപാല്‍ ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. പോലീസിനെ പോലും അമ്പരപ്പിച്ച രീതിയിലായിരുന്നു ബാങ്കില്‍ നിന്നും മോഷണം നടന്നത്. ബാങ്കിന്റെ സമീപത്തുണ്ടായിരുന്ന ആളൊഴിഞ്ഞ വീട്ടിനുള്ളില്‍ നിന്നും ബാങ്കിലേക്ക് തുരങ്കമുണ്ടാക്കിയാണ് മോഷണം നടന്നത്.

300 ലോക്കറുകള്‍ ഉണ്ടായിരുന്ന ബാങ്കിലെ 78 ലോക്കറുകളിലെ സ്വര്‍ണവും 40 ലക്ഷം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു. തിരക്കേറിയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ബാങ്കില്‍ വളരെ തന്ത്രപൂര്‍വമായിരുന്നു മോഷണം നടന്നത്. സ്‌ട്രോങ് റൂമിന് അടിയിലുള്ള ഇരുമ്പ് സീറ്റുകള്‍ കൊണ്ടുറപ്പിച്ച കോണ്‍ക്രീറ്റ് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തു കടന്നിട്ടും സെക്യൂരിറ്റി ജീവനക്കാര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+