കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ ഗ്രാമത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികളെ സൈന്യം കൊന്നു

  • By Meera Balan
Google Oneindia Malayalam News

സോപോര്‍: ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ സൈന്യവുമായി ഉണ്ടായ ഏറ്റമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ സൈന്യവുമായി ഉണ്ടായ ഏറ്റമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ജെയ് ഷെ ഇ മുഹമ്മദ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

സോപോറിലെ സയീദ് പോറ ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിയ്ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് സൈന്യം പരിശോധനയ്‌ക്കെത്തി. ഇതിനിടെ തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികള്‍ കൊല്ലപ്പെട്ടതല്ലാതെ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല.

Sopore

കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ആക്രമണം നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എ അബ്ദുര്‍ മജീദ് ലര്‍മിയുടെ സുരക്ഷ ചുമതലയുള്ള പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ഷോപിയാനില്‍ വ്യാഴാഴ്ച അഞ്ച് ലക്ഷകര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷ സേന വധിച്ചിരുന്നു.

200 ഭീകരര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ തയ്യാറെടുത്ത് പാകിസ്താന്‍ അതിര്‍ത്തിയില്‍ കഴിയുന്നുണ്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. റിപ്പബ്ളിക്ക് ദിനത്തോട് അനുബന്ധിച്ച് അമേരിയ്ക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിയ്ക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താനാണ് തീവ്രവാദികളുടെ പദ്ധതി.

English summary
Two militants were killed in a fierce gunbattle at Sopore in Baramulla district of Jammu and Kashmir on Sunday morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X