കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമുക്ത ഭടന്റെ മരണം രാഷ്ട്രീയ മുതലെടുപ്പ്, സംഭവിച്ചത് ഇങ്ങനെ

ബാങ്കിന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവാണ് പെന്‍ഷന്‍ ലഭിക്കാന്‍ വൈകിയത്

Google Oneindia Malayalam News

ദില്ലി: വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ ആനൂകൂല്യം ലഭിച്ചില്ലെന്നാരോപിച്ച് ആത്മഹത്യ ചെയ്ത റാം കിഷന്‍ ഗ്രെവാലിന് പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് കണക്കുകൂട്ടുന്നതില്‍ സംഭവിച്ച പിഴവാണ് പെന്‍ഷന്‍ ലഭിക്കാന്‍ വൈകിയത്.

സംഭവം വിവാദമായതോടെ പ്രതിരോധനമന്ത്രി മനോഹര്‍ പരീക്കര്‍ സംഭവത്തിന്റെ വിശദവിവരങ്ങള്‍ തേടിയിട്ടുണ്ട്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ സമരം നടത്തിവന്ന റാം കിഷന്‍ സിംഗ് ചൊവ്വാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്.

അന്വേഷണം അനിവാര്യം

അന്വേഷണം അനിവാര്യം

വിമുക്തഭടനായ റാം കിഷന്‍ ഗ്രെവാലിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യുമ്പോള്‍ കൂടെ ഉണ്ടായിരുന്നതു വിഷം നല്‍കിയതും ആരാണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

ഫോണ്‍ കോളില്‍ മകനോട്

ഫോണ്‍ കോളില്‍ മകനോട്

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആനുകൂല്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണ് എന്നാണ് ഗ്രെവാല്‍ ഒടുവില്‍ മകനോട് ഫോണില്‍ സംസാരിച്ചത്.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍

കേന്ദ്രസര്‍ക്കാരിന്റെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയ്ക് കീഴിലുള്ള സൈനികരുടെ ക്ഷേമത്തിനായി 5,507.47 കോടി രൂപ അനുവദിച്ചതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 20,63,763 വിമുക്ത ഭടന്മാര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതില്‍ 19,12,4520 വിമുക്ത ഭടന്മാര്‍ക്ക് ആദ്യഘടു വിതരണം ചെയ്തിട്ടുണ്ട്. വേരിഫിക്കേഷനിലുള്ള തകരാറുകള്‍ കാരണം ഇവരില്‍ സ1,50, 313 പേരുടെ പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.

ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

വണ്‍ റാങ്ക് പെന്‍ഷന്‍ ആനുകൂല്യം ലിച്ചില്ലെന്നാരോപിച്ച് ആത്മഹത്യ ചെയ്ത റാം കിഷന്‍ ഗ്രെവാലിന് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കിന്റെ ഭാഗത്തുനിന്നുള്ള തെറ്റുകള്‍

ബാങ്കിന്റെ ഭാഗത്തുനിന്നുള്ള തെറ്റുകള്‍

ആറാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള തുക ഗ്രെവാലിന് അനുവദിച്ചിരുന്നുവെന്നും ഹരിയാനയിലെ ഭിവാനിയിലുള്ള എസ്ബിഐ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ലഭിച്ച തുക കുറയുന്നതിലേയ്ക്ക് നയിച്ചതെന്നും മന്ത്രാലയം പറയുന്നു.

വാദം തെറ്റെന്ന് പ്രതിരോധ മന്ത്രിയുടെ ഓഫീസ്

വാദം തെറ്റെന്ന് പ്രതിരോധ മന്ത്രിയുടെ ഓഫീസ്

കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ കാണാന്‍ ഔദ്യോഗിക വസതിയിലോ ഓഫീസിലോ അപ്പോയിന്റ്‌മെന്റ് എടുക്കാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കുന്നു.

പ്രതിസ്ഥാനത്ത് കേന്ദ്രം

പ്രതിസ്ഥാനത്ത് കേന്ദ്രം

റാം കിഷന്‍ ഗ്രെവാലിന്റെ ആത്മഹത്യയോടെ പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാരോപിച്ച് രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിനെ പ്രതിഷ്ഠിക്കുന്ന പ്രതിഭാസമാണ് ഇപ്പോഴുള്ളത്.

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത റാം കിഷന്‍ ഗ്രെവാലിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെയാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാല്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.

ആവശ്യം പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന്

ആവശ്യം പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന്

ടെറിട്ടോറിയല്‍ ആര്‍മിയില്‍ നാല് വര്‍ഷവും ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പ്‌സില്‍ 24 വര്‍ഷവും സേവനമനുഷ്ഠിച്ച തനിക്ക് 5000 രൂപ അധികമായി വേണമെന്നാണ് ഗ്രെവാല്‍ ഉന്നയിക്കുന്ന ആവശ്യം. 2004ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഗ്രെവാലിന് 24,999 രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്നത്. ഈ തുക 30,000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ഗ്രെവാലിന്റെ ആവശ്യം. ആറ്, ഏഴ് ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമുള്ള പെന്‍ഷന്‍ ലഭിക്കണമെന്നും ഇദ്ദേഹം ആവശ്യമുന്നയിക്കുന്നു.

English summary
Sources said Bank miscalculation resposible for delay in OROP of the deseased veteran. Ministry of defence clears the issue and provide proofs to allocate the amount under OROP scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X