കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിലേക്ക് കൂടുതൽ ഇന്ത്യൻ സൈന്യം: കരസേനയ്ക്ക് പുറമേ ഐടിബിപിയും, ചൈനീസ് നീക്കം പ്രതിരോധിക്കാൻ

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന സംഘർഷത്തിന് പിന്നാലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ സൈനിക വിന്യാസം വർധിപ്പിക്കാൻ ഇന്ത്യ. അതിർത്തിയിൽ ചൈനീസ് സൈന്യം നിർമാണ പ്രവർത്തനങ്ങളും സൈനിക വിന്യാസവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. നേരത്തെ ഡോക്ലാമിൽ 73 ദിവസമാണ് ഇന്ത്യ- ചൈന സൈന്യങ്ങൾ മുഖമാഖും നിലയുറപ്പിച്ചത്. സംഘർഷത്തിൽ അയവുവരാതായതോടെ ഇരു രാജ്യങ്ങൾ വൻതോതിൽ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുകയായിരുന്നു.

ബിജെപിക്ക് പ്രിയങ്കയുടെ തീപ്പൊരി മറുപടി.... പൂട്ടിടുമെന്ന് യോഗി, കേസ്, ജയിലില്‍ അടയ്ക്കും, കൂസലില്ല!ബിജെപിക്ക് പ്രിയങ്കയുടെ തീപ്പൊരി മറുപടി.... പൂട്ടിടുമെന്ന് യോഗി, കേസ്, ജയിലില്‍ അടയ്ക്കും, കൂസലില്ല!

Recommended Video

cmsvideo
ചൈനക്കെതിരെ ശക്തമായി തിരിച്ചടിച്ചില്ലെന്ന് 60% ഇന്ത്യക്കാര്‍ | Oneindia Malayalam
 ഐടിബിപി അതിർത്തിയിലേക്ക്

ഐടിബിപി അതിർത്തിയിലേക്ക്


ഇന്ത്യൻ സൈന്യത്തിന് പുറമേ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിനെയും ആയുധങ്ങളുമായി അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഡിജിഎംഒയുടെ ലഫ്. ജനറൽ പരംജിത് സിംഗും ഐടിബിപി തലവൻ എസ്എസ് ദേശ് വാളും ലേ സന്ദർശിച്ചതിന് പിന്നാലെയാണ് അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന് പിന്തുണ നൽകുന്നതിനായി ഐടിബിപിയെ വിന്യസിക്കുന്നത്.

ഐടിബിപിയെ കുടുതൽ വിന്യസിച്ചു

ഐടിബിപിയെ കുടുതൽ വിന്യസിച്ചു


സംഘർഷത്തിന് മുമ്പ് ലഡാക്കിലേക്ക് സേനയെ അതിർത്തിയിലേക്ക് അയച്ചിരുന്നുവെന്നും ഇപ്പോൾ കുടുതൽ ഐടിബിപിയെ വിന്യസിച്ച് സേനാ ബലം വർധിപ്പിക്കുന്നുവെന്നുമാണ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എല്ലാ പട്രോളിംഗ് പോയിന്റുകളിലും കരസേനയ്ക്ക് പുറമേ ഒരു പ്ലാറ്റൂണിന് പുറമേ ഒരു കമ്പനി ഐടിബിപിയെയും വിന്യസിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്ലറ്റൂണിൽ സാധാരണ 30 ജവാന്മാരാണ് ഉൾപ്പെടുന്നത്. ഒരു കമ്പനിയിൽ 100 ജവാന്മാരാണുണ്ടാകുക.

സംഘർഷം നിലനിൽക്കുന്നു

സംഘർഷം നിലനിൽക്കുന്നു

ഗാൽവൻ വാലി, പാൻഗോങ് സോ, ഹോട്ട് സ്പ്രിംഗ്സ്, എന്നീ മൂന്ന് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്നുവെന്നാണ് ദേശീയ സുരക്ഷാ കൌൺസിൽ നൽകുന്ന വിവരം. അതിർത്തിയിലെ സംഘർഷത്തിൽ അയവുവരുത്തുന്നതിനായി തിങ്കളാഴ്ചയും ഇന്ത്യ- ചൈന ഉദ്യോഗസ്ഥ തല ചർച്ചകൾ നടത്തിയിരുന്നു.

തൽസ്ഥിതി തുടരണം

തൽസ്ഥിതി തുടരണം

2020 ഏപ്രിൽ 30ലെ സ്ഥിതി തന്നെ തുടരണമെന്നാണ് ഇന്ത്യ ഉന്നയിക്കുന്ന ആവശ്യം. മോൾഡോയിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചിരുന്നു. 14, 15, 17 എന്നീ പട്രോൾ പോയിന്റുകളിലെയും ഗാൽവൻ, ഗോഗ്ര എന്നിവിടങ്ങളിലെ സൈനിക വിന്യാസം കുറയ്ക്കണമെന്നുള്ള ആവശ്യങ്ങളും ഇരു രാജ്യങ്ങളും മുന്നോട്ടുവെച്ചത്.

 പട്രോളിംഗ് പോയിന്റിൽ

പട്രോളിംഗ് പോയിന്റിൽ


ഗാൽവൻ വാലിയിലെ 14 ാമത്തെ പട്രോളിംഗ് പോയിന്റിന് സമീപത്ത് ചൈനീസ് സൈന്യം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വലിയ വാഹനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. 15ാമത്തെ പട്രോളിംഗ് പോസ്റ്റിലും ചൈനീസ് നീക്കങ്ങൾ പ്രകടമാണ്.

ടെന്റുകളും വാഹനങ്ങളും

ടെന്റുകളും വാഹനങ്ങളും

കഴിഞ്ഞ മാസത്തേതിൽ നിന്ന് വ്യത്യസ്തമായി വലിയ ടെന്റുകളും ഈ പ്രദേശത്ത് പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. പാൻഗോങ് സോ തടാകത്തിന് സമീപത്തെ ഫിംഗർ 4ന് സമീപത്തേക്ക് ചൈനീസ് സൈന്യം നീങ്ങിയിട്ടുണ്ട്. എട്ട് മലഞ്ചെരിവുകളിൽ ഒന്നാണ് ഫിംഗർ 4. സിരിജാപ്പ് റേഞ്ചിൽ 120 ഓളം വാഹനങ്ങൾ, ഡസൻ കണക്കിന് ബോട്ടുകൾ എന്നിവയും കാണാനുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ ചൈന ഏകപക്ഷീയമായി ലംഘിച്ചെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്.

English summary
Sources says India moves more troops near LAC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X