Get Updates
Get notified of breaking news, exclusive insights, and must-see stories!

കാൺപൂരിൽ വോട്ടിം ഗ് മെഷിനിൽ കൃത്രിമം നടന്നതായി എസ്പി സ്ഥാനാർത്ഥി

കാൺപൂർ; കാൺപൂരിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടന്നു എന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി രം ഗത്ത്. കാൺപൂർ സിറ്റിയിലെ ഗല്ലാ മണ്ടിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവിഎം മെഷിനുകളിലാണ് കൃത്രിമം നടന്നു എന്ന ആരോപണം ഉയർന്നിരിക്കുന്നത്. വിഷയത്തിൽ ബിൽഹൗർ നിയമസഭാ സീറ്റിൽ നിന്ന് മത്സരിക്കുന്ന എസ്പി സ്ഥാനാർത്ഥി പരാതി നൽകിയിട്ടുണ്ട്.

ഫെബ്രുവരി 20 നാണ് കാൺപൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അതിനുശേഷം വോട്ടെണ്ണലിനായി ഇവിഎമ്മുകൾ ഗല്ലാ മണ്ടിയിലെ സ്‌ട്രോംഗ്‌റൂമിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. സ്‌ട്രോങ് റൂമിൽ ഇവിഎമ്മിൽ കൃത്രിമം നടന്നതായി ആരോപിച്ച് എസ്പി സ്ഥാനാർത്ഥി രചന സിംഗ്, സ്‌ട്രോങ് റൂമിനുള്ളിൽ ഒരാൾ വീണ്ടും വീണ്ടും പോകുന്നത് കണ്ടതായി ആരോപിച്ചു. ആരോപണത്തിന് തെളിവായി ഒരു സിസി ടിവി ദൃശ്യത്തിന്റെ സ്ക്രീൻ ഷോട്ടും പുറത്ത് വിട്ടിട്ടുണ്ട്.

 voting

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശമനുസരിച്ച് ഡിഎമ്മിനെപ്പോലും സ്‌ട്രോങ്‌റൂമിന് സമീപം പോകാൻ അനുവദിക്കുന്നില്ലെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി കാണണമെന്നും നടപടിയെടുക്കണമെന്നും എസ്പി സ്ഥാനാർഥി പരാതിയിൽ പറഞ്ഞു. വിഷയം വാർത്തയായതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി കാൺപൂർ ഡിഎം രം ഗത്ത് വന്നു. "മാർച്ച് 1 ന് രണ്ട് പേർ ബിൽഹൗർ സ്‌ട്രോംഗ് റൂമിന്റെ പുറം ഭിത്തിയിൽ കയറാൻ ശ്രമിച്ചിരുന്നു. അവരെ സിആർപിഎഫ് ഉദ്യോഗസ്ഥർ പിടികൂടുകയും ചോദ്യം ചെയ്യാൻ ലോക്കൽ പോലീസിന് കൈമാറുകയും ചെയ്തു."

കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ

ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടാണ് സ്‌ട്രോങ്‌റൂമിൽ ആരോ പ്രവേശിച്ചുവെന്ന തരത്തിൽ എസ് പി സ്ഥാനാർത്ഥി പുറത്ത് വിട്ടിരിക്കുന്നതെന്നും ആരും സ്‌ട്രോങ് റൂമിൽ കയറി ഇവിഎമ്മിൽ കൃത്രിമം കാണിച്ചിട്ടില്ലെന്നും എസ്പി സ്ഥാനാർത്ഥിയുടെ പരാതി തെറ്റും അടിസ്ഥാനരഹിതവുമാണെന്നും പ്രാദേശിക അധികാരികൾ അവകാശപ്പെട്ടു.

അതേ സമയം യു.പിയിൽ ആറാംഘട്ടതെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. 676 സ്ഥാനാർത്ഥികളാണ് 10 ജില്ലകളിലെ 57 മണ്ഡലങ്ങളിൽ നിന്ന് ഇന്ന് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി വിട്ട മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ ഇന്ന് ജനവിധി തേടും. അവസാന ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം ഏഴിന് നടക്കും. മാർച്ച് 10നാണ് ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഫലം പുറത്ത് വരുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+