കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മായാവതിക്ക് പിന്നാലെ എസ്പിയും!! സമയം കളയാനില്ലെന്ന് അഖിലേഷ്

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കി മായാവതിക്ക് പിന്നാലെ എസ്പിയും സ്വരം കടുപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ബുധനാഴ്ച വൈകീട്ട് വ്യക്തമാക്കിയിരുന്നു. എസ്പിയും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. വെറുതെ സമയം കളയാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ സഖ്യമുണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കുകയാണ് അഖിലേഷ്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാന്‍ നോക്കിയ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

 സമയം കളയാനില്ലെന്ന് അഖിലേഷ്

സമയം കളയാനില്ലെന്ന് അഖിലേഷ്

ഉത്തര്‍ പ്രദേശില്‍ എസ്പിയെയും ബിഎസ്പിയെയും ചേര്‍ത്ത് സഖ്യമുണ്ടാക്കി ബിജെപിക്കെതിരെ മല്‍സരിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. അതിനാണിപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. ബിഎസ്പി, എസ്പി എന്നീ കക്ഷികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ്. എന്നാല്‍ ചര്‍ച്ച ചെയ്ത് സമയം കളയാനില്ലെന്ന് അഖിലേഷ് പറഞ്ഞു.

 മറ്റു വഴികള്‍ ആലോചിക്കും

മറ്റു വഴികള്‍ ആലോചിക്കും

കോണ്‍ഗ്രസ് വിശാലമായ മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ബിജെപിക്കെതിരായ പോരാട്ടത്തില്‍ സമാന മനസ്‌കരായ എല്ലാ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും അല്ലെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കുമെന്നും അഖിലേഷ് പ്രതികരിച്ചു.

ഇനിയും വൈകിയാല്‍

ഇനിയും വൈകിയാല്‍

ഇനിയും ചര്‍ച്ച ചെയ്ത് സമയം കളഞ്ഞാല്‍ മറ്റു പാര്‍ട്ടികള്‍ സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. അതിന് മുമ്പ് കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും അഖിലേഷ് വ്യക്തമാക്കി.

കേന്ദ്ര ഏജന്‍സികളെ ഭയം?

കേന്ദ്ര ഏജന്‍സികളെ ഭയം?

കോണ്‍ഗ്രസുമായി സഖ്യം വിടാന്‍ ബിഎസ്പി തീരുമാനിച്ചത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭയന്നാണെന്ന ആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്ന് അഖിലേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെ ആരോപിച്ചോ എന്ന് അറിയില്ല. ബിഎസ്പി ആരെയും ഭയക്കാത്ത പാര്‍ട്ടിയാണെന്നാണ് മനസിലാക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

 സീറ്റ് വിഭജനമാണ് തടസം

സീറ്റ് വിഭജനമാണ് തടസം

മധ്യപ്രദേശ് നിമയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എസ്പി തീരുമാനിച്ചിട്ടുണ്ട്. എസ്പി ഉള്‍പ്പെടെ ആറ് പാര്‍ട്ടികളാണ് കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നത്. ബിഎസ്പി ആദ്യം ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളെ ചൊല്ലി ഉടക്കുകയായിരുന്നു. അവര്‍ സ്വന്തമായി മല്‍സരിക്കാനും തീരുമാനിച്ചു.

English summary
SP puts Congress on notice, asks it to show ‘large heart’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X