ഇനി വിധാൻ സൗധയിൽ! മുഖ്യമന്ത്രി യെദ്യൂരപ്പയും ബി ശ്രീരാമലുവും എംപി സ്ഥാനം രാജിവെച്ചു...
16-ാം ലോക്സഭയിലേക്ക് 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ഷിമോഗയിൽ നിന്നായിരുന്നു ബിഎസ് യെദ്യൂരപ്പയുടെ വിജയം.
ബെംഗളൂരു: കർണാടക നിയമസഭയിൽ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ബി ശ്രീരാമലുവും ലോക്സഭാംഗത്വം രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഇരുവരും ലോക്സഭ സ്പീക്കർക്ക് രാജി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ ഇരുവരുടെയും രാജി സ്വീകരിച്ചു.

16-ാം ലോക്സഭയിലേക്ക് 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ഷിമോഗയിൽ നിന്നായിരുന്നു ബിഎസ് യെദ്യൂരപ്പയുടെ വിജയം. ബെല്ലാരി ലോക്സഭ മണ്ഡലത്തിൽ നിന്നായിരുന്നു ബി ശ്രീരാമലു ലോക്സഭയിലേക്ക് വിജയിച്ചത്. ബിജെപിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് പാർട്ടി യെദ്യൂരപ്പയ്ക്കും ബി ശ്രീരാമലുവിനും ലോക്സഭ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയത്.
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ എംപി സ്ഥാനം രാജിവെയ്ക്കാതെയാണ് യെദ്യൂരപ്പയും ശ്രീരാമലുവും മത്സരിക്കാനിറങ്ങിയത്. ശിക്കാരിപ്പുരയിൽ നിന്നും പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യെദ്യൂരപ്പയുടെ വിജയം. മൊലകാൽമുരുവിൽ നിന്നാണ് ശ്രീരാമലും വിധാൻസൗധയിലെത്തിയത്. ബദാമിയിലും ബി ശ്രീരാമലു മത്സരിച്ചിരുന്നു. എന്നാൽ ബദാമിയിൽ കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യയോട് പരാജയപ്പെട്ടു. പക്ഷേ, അവസാന റൗണ്ട് വരെ സിദ്ധരാമയ്യയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ശേഷമായിരുന്നു ശ്രീരാമലുവിന്റെ തോൽവി.
കർണാടക അസംബ്ലി വിശ്വാസവോട്ടെടുപ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവിടെ വായിക്കാം:-












Click it and Unblock the Notifications