കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസ പ്രമേയം പരിഗണിച്ചില്ല... പാര്‍ലമെന്‍റില്‍ ബഹളം... ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു!!

  • By Desk
Google Oneindia Malayalam News

ദില്ലി: എന്‍ഡിഎ സര്‍ക്കാരിനതെിരെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്ക്ദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാന്‍ ലോക്സഭ തയ്യാറായില്ല. ഇതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. തുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ ഉച്ച വരെ പാര്‍ലമെന്‍റ് പിരിഞ്ഞതായി വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതോടെ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കകയായിരുന്നു.

lok

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തെലുങ്ക് ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്ഗ്രസും ചേര്‍ന്നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ടിഡിപിക്ക് 16 അംഗങ്ങളും വൈഎസ്ആര്‍ കോണ്‍ഗ്രസിന് 9 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ തൃണമൂൽ, ബിഎസ്പി, ബിജെഡി, കോൺഗ്രസ്, സിപിഎം തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ടിഡിപിയ്ക്ക് പിന്തുണ നല്‍കുകയായിരുന്നു. ഇതോടെ

മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിനെതിരെ ആദ്യമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്‍ഡിഎ വിട്ടതായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങിയത്.

English summary
speaker adjourns Lok Sabha for the day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X