കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ വിളയുന്ന 'ബ്ളാക്ക് റൈസ്' കാന്‍സറിനെ ഇല്ലാതാക്കും?

Google Oneindia Malayalam News

ഇംഫാല്‍: കര്‍ഷക ആത്മഹത്യകളുടെ കഥയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും കേള്‍ക്കുന്നത്. എന്നാല്‍ നഷ്ടത്തിന്റെ കൃഷി കണക്കുകള്‍ ഒന്നും പറയാനില്ലാത്ത ഒരു കര്‍ഷകനെ നമുക്ക് പരിചയപ്പെടാം. മണിപ്പൂരില്‍ നിന്നുള്ള ദേവകാന്ത. ഒരു കര്‍ഷകന്‍ എന്ന് പരിചയപ്പെടുത്തുന്നതിനെക്കാള്‍ വ്യത്യസ്തനായ കര്‍ഷകന്‍ എന്ന് പരിചയപ്പെടുത്തുകയാവും ഉചിതം.

നെല്‍ക്കൃഷി തന്നെയാണ് ദേവകാന്തയുടെ പ്രധാന കൃഷിയിനം. നെല്‍ക്കൃഷി എന്ന് പറഞ്ഞ് ആളെ കൊച്ചാക്കുകയൊന്നും വേണ്ട, നമുക്ക് കേട്ട് കേള്‍വിപോലും ഇല്ലാത്ത നൂറിലേറെ നെല്‍ വിത്തുകള്‍ അതും പരമ്പരാഗത നെല്‍വിത്തുകശാണ് ഇദ്ദേഹം പാടത്ത് വിതയ്ക്കുന്നത്. തീര്‍ത്തും ജൈവകൃഷി രീതിയാണ് അവംലബിയ്ക്കുന്നത്.

Black Rice

നെല്‍ക്കൃഷിയില്‍ തന്നെ 'ബ്ളാക്ക് റൈസാണ്' ദേവകാന്തയുടെ പ്രിയപ്പെട്ട നെല്ലിനം. കാന്‍സര്‍ മുതല്‍ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധിയായി ആയുര്‍വേദവം വിധിയ്ക്കുന്ന കറുത്ത അരി ദേവകാന്തയുടെ നെല്‍പ്പാടങ്ങളില്‍ നൂറുമേനിയാണ് വിളയുന്നത്. ഒരുപാട് രോഗങ്ങള്‍ക്ക് പ്രതവിധിയായി കറുത്ത അരി ഉപയോഗിയ്ക്കാറുണ്ട്.

കറുത്ത അരിയില്‍ തന്നെ പല വിഭാഗങ്ങള്‍ ഉണ്ടെങ്കിലും കാന്‍സറിനെതിരെ ഉപയോഗിയ്ക്കുന്ന ചാക്കാവോ എന്ന ഇനത്തിന്റെ കൃഷിയിലാണ് ദേവകാന്തയ്ക്ക് താതപര്യം. കറുത്ത നെല്ലിന്റെ കൃഷിയില്‍ മണിപ്പൂരുകാര്‍ വളരെ മുന്നിലാണെങ്കിലും ചാക്കാവോ അധികം വയലുകളിലും ഇല്ല.

60കാരനായ ദേവകാന്തയുടെ ശ്രമഫലമായി 200ലേറെ കര്‍ഷകര്‍ മണിപൂരിലെ വയലുകളില്‍ ഔഷധഗുണം ഏറിയ കറുത്ത നെല്ല് കൃഷി ചെയ്യുകയാണ്. വിപണിയില്‍ 300 രൂപ മുതല്‍ 450 രൂപവരെയ്ക്ക് കറുത്ത അരി വില്‍ക്കുമ്പോള്‍ വെറും 150 രൂപയ്ക്കാണ് ഔഷധ അരി ഈ കര്‍ഷകന്‍ വില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റേത് ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തി.

English summary
A Manipur farmer grows black rice that cures cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X