കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ വസന്തകാലം: അക്രമത്തിന്റെ കൂടെ തുലിപ് ഉത്സവത്തെ വരവേല്‍ക്കാന്‍ ശ്രീനഗര്‍

കാശ്മീരില്‍ സമാധാനം തിരിച്ചു വന്നെന്നും വിനോദയാത്രക്കാര്‍ വന്ന് സംസ്ഥാനത്തിന്റെ ഭംഗി ആസ്വദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Google Oneindia Malayalam News

ശ്രീനഗര്‍ ഈ അടുത്ത് മുംബൈയില്‍ വച്ചൊരു ചടങ്ങില്‍ ജമ്മു കാശ്്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സദസ്സിലുള്ളവരെ ഏപ്രില്‍ ഒന്നിനാരംഭിക്കുന്ന തുലിപ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കാശ്മീരില്‍ സമാധാനം തിരിച്ചു വന്നെന്നും വിനോദയാത്രക്കാര്‍ വന്ന് സംസ്ഥാനത്തിന്റെ ഭംഗി ആസ്വദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വേനലില്‍ കാശ്മീര്‍ എത്ര മാത്രം അക്രമാസക്തമായിരുന്നെന്നും നൂറില്‍ കൂടുതല്‍ സാധാരണക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ട കാര്യവും അദ്ദേഹം ഓര്‍ത്തു. ഈ വര്‍ഷം സ്ഥിതി വ്യത്യസ്തമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര നന്നായിട്ടല്ല പോകുന്നത്. അതിര്‍ത്തിയില്‍ ഉള്ള ഭീകര നുഴഞ്ഞു കയറ്റവും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലും എല്ലാം സാധാരണ പോലെ നടക്കുന്നുണ്ട്.

ഭംഗിയുള്ള തുലിപ്‌സ്

ഭംഗിയുള്ള തുലിപ്‌സ്

ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഭണ്ഡാരമാണ് ജമ്മു കാശ്മീര്‍, 15 ദിവസത്തെ ആഘോഷങ്ങള്‍ക്ക് അതിഥികളെ വരവേല്‍ക്കാനായി തയ്യാറായി നില്‍ക്കുകയാണ് ജമ്മു കാശ്മീരിലെ തുലിപ്‌സ് പൂന്തോട്ടങ്ങള്‍

ഇത് ചരിത്രമാണ്; 20ലക്ഷം തുലിപ്‌സ്.

ഇത് ചരിത്രമാണ്; 20ലക്ഷം തുലിപ്‌സ്.

മനോഹരമായ ദാല്‍ തടാകത്തിന്റെ സമീപത്തുള്ള ഇന്ദിരാഗാന്ധി സ്മാരക തുലിപ് പൂന്തോട്ടത്തിലാണ് ആഘോഷം നടക്കുന്നത്. 46 തരത്തിലുള്ള 20 ലക്ഷത്തോളം തുലിപ്‌സ് പുഷ്പങ്ങളണ് ഇവിടുള്ളത്.

ആസ്വദിക്കാം കാശ്മീരിന്റെ ഭംഗി

ആസ്വദിക്കാം കാശ്മീരിന്റെ ഭംഗി

കാശ്മീരിലെ വസന്തത്തിന്റെ ഭാഗമായി നടത്തുന്ന ഏറ്റവും വലിയ ആഘോഷമാണ് ബീഹാര്‍-ഇ-കാശ്മീര്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടം പുറം ലോകത്തെ കാണിക്കാനുള്ള കാണിക്കാന്‍ വേണ്ടി നടത്തുന്ന ഒരു ഉത്സവമാണിത്. അലങ്കരിച്ച പ്രദര്‍ശനശാലകളും, കരകൗശലവസ്തുക്കളും, താഴ്‌വാരത്തെ ഭക്ഷണവിഭവങ്ങളും പ്രദര്‍ശിപ്പിക്കും.

എന്തൊരു ഭംഗി യാഥാര്‍ഥമാണോ എന്നു തോന്നും;

എന്തൊരു ഭംഗി യാഥാര്‍ഥമാണോ എന്നു തോന്നും;

ഉത്സവത്തിന്റെ ഒരു ഭാഗത്ത് ആല്‍മി മുഷൈറ (ലോകപ്രശസ്ത ഉര്‍ദു കവികളുടെ പുതിയ രചന പാടി കേള്‍പ്പിക്കുക) എന്ന പരിപാടി നടക്കും. കാശ്മീരിലെ തനതായ ശൈലിയില്‍ ആണത് നടത്തുക.

അത്ര നല്ലതല്ലാത്ത വാര്‍ത്ത

അത്ര നല്ലതല്ലാത്ത വാര്‍ത്ത

കഴിഞ്ഞ ചൊവ്വാഴ്ച തീവ്രവാദി ആക്രമണത്തില്‍ 3 പ്രദേശവാസികളും 1 സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കാശ്മീരിന്റെ കേന്ദ്ര ഭാഗത്ത് ബദ്ഗാം ജില്ലയിലെ ദര്‍ഭഗ് എന്ന പ്രദേശത്താണ് സ

താറുമാറായി കിടക്കുന്ന പ്രദേശം

താറുമാറായി കിടക്കുന്ന പ്രദേശം

പ്രാദേശിക പ്രക്ഷോഭകര്‍ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ 3 പ്രദേശവാസികളും 1 സുരക്ഷാ ഉദ്യോഗസ്തനും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ പ്രദേശമാകെ അലങ്കോലമായിരിക്കുകയാണ്.

English summary
As violence rocks the valley once again, Srinagar is all set to host a mega Tulip festival beginning from April 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X