കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമസേന നേതാവ് കോണ്‍ഗ്രസില്‍, പുറത്താക്കി

Google Oneindia Malayalam News

ബാംഗ്ലൂര്‍: പ്രമോദ് മുത്തലിക്കിന് ബി ജെ പി സംസ്ഥാന നേതൃത്വം പാര്‍ട്ടി അംഗത്വം കൊടുത്തപ്പോള്‍ കോണ്‍ഗ്രസും വെറുതെ ഇരിക്കുകയായിരുന്നില്ല. ശ്രീരാമ സേനയുടെ നേതാവും മംഗലാപുരം പബ്ബ് ആക്രമണക്കേസിലെ പ്രതിയുമായ ദിനകര്‍ ഷെട്ടിയെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ത്തത്. ശ്രീരാമസേനയുടെ ലീഗല്‍ അഡൈ്വസര്‍ കൂടിയാണ് ദിനകര്‍ ഷെട്ടി.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ദക്ഷിണ കന്നഡ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ജനാര്‍ദ്ദന പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു ദിനകര്‍ ഷെട്ടി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. മറ്റൊരു സീനിയര്‍ നേതാവായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസും ദിനകര്‍ ഷെട്ടിയെ സ്വീകരിക്കുന്ന പരിപാടിയില്‍ ഉണ്ടായിരുന്നു.

karnataka

ശ്രീരാമസേന തലവന്‍ മുത്തലിക്കിനെ ബി ജെ പിയില്‍ എടുത്ത് പിന്നീട് പുറത്താക്കിയ സംഭവം വാര്‍ത്തയായതോടെ ദിനകര്‍ ഷെട്ടിയെ കോണ്‍ഗ്രസും കൈവിട്ടു. ഷെട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു. ദിനകര്‍ ഷെട്ടി ആരാണ് എന്ന് വ്യക്തമായി അറിയില്ലായിരുന്നു എന്നാണ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് പ്രതികരിച്ചത്.

കര്‍ണാട കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡണ്ട് ഡോ. പരമേശ്വര, ഷെട്ടി പാര്‍ട്ടിയില്‍ വന്നത് തന്റെ അറിവോടെയല്ല എന്നാണ് പറഞ്ഞത്. എന്തായാലും ശ്രീരാമസേനയുടെ രണ്ട് പ്രധാനപ്പെട്ട നേതാക്കളാണ് ബി ജെ പിയിലും കോണ്‍ഗ്രസിലും അംഗത്വം കിട്ടി മണിക്കൂറുകള്‍ക്കകം പുറത്തേക്ക് പോകേണ്ടി വന്നത്. ബി ജെ പി സംസ്ഥാന നേതൃത്വം അംഗത്വം നല്‍കിയ മുത്തലിക്കിനെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ട് പുറത്താക്കുകയായിരുന്നു.

English summary
Now, the Congress, Sri Ram Sena member enters and exits party in hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X