ബോളിവുഡിലേക്ക് ചുവടുമാറ്റി ശ്രീ റെഡ്ഡി; അമിതാഭ് ബച്ചനും ആമിർ ഖാനുമെതിരെ വിമർശനം!!
ഹൈദരാബാദ്: കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ നടത്തി സിനിമാ ലോകത്തെ വിറപ്പിച്ച നടിയാണ്. തെന്നിന്ത്യയിലെ പല പ്രമുഖ നടന്മാർക്കും സംവിധായകന്മാർക്കും എതിരെയാണ് ശ്രീറെഡ്ഡി പ്രധാനമായും ആരോപണം ഉന്നയിച്ചത്. അതും അതിരൂക്ഷമായ ഭാഷയിൽ. ഏറ്റവും ഒടുവിലായി ക്രിക്കറ്റ് ഇതിഹാസം സച്ചിനെതിരെ പോലും ശ്രീറെഡ്ഡി ആരോപണങ്ങളുമായി വന്നു.
തെന്നിന്ത്യ കടന്ന് ബോളിവുഡിലാണ് ശ്രീ റെഡ്ഡിയുടെ ശ്രദ്ധയിപ്പോൾ. നാനാ പടേക്കർക്കെതിരെ തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലുകളാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. വിഷയത്തിൽ മൗനം പാലിക്കുന്ന മഹാനടന്മാരെയാണ് ഇത്തവണ ശ്രീറെഡ്ഡി ലക്ഷ്യം വെച്ചിരിക്കുന്നത്.

വിവാദ താരം
സിനിമാ രംഗത്ത് അവസരങ്ങൾ നൽകി തന്നെ നിരധി പേർ പീഡിപ്പിച്ചുവെന്ന ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. ഹൈദരാബാദിലെ ഫിലിം ചേംബറിന് മുൻപിൽ നഗ്നയായി പ്രതിഷേധിച്ചതോടെ ശ്രീറെഡ്ഡി ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചു. തെലുങ്ക് താരം നാനി, റാണ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ട, നടൻ ശ്രീകാന്ത്, സംവിധായകൻ എ ആർ മുരുകദോസ്, ലോറൻസ്, സുന്ദർ സി.. അങ്ങനെ സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ.

ബോളിവുഡിലേക്ക്
അമിതാഭ് ബച്ചനും ആമിർഖാനുമെതിരെയാണ് ശ്രീ റെഡ്ഡി വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നാനാ പടേക്കർ തന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകളോട് തണുപ്പൻ പ്രതികരണമാണ് ആമിർഖാനും അമിതാഭ് ബച്ചനും നടത്തിയത്. ഇതാണ് ശ്രീ റെഡ്ഡിയെ ചൊടിപ്പിച്ചത്.

പീഡന ശ്രമം
2009ൽ പുറത്തിറങ്ങിയ ഒകെ ഹോൺ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിനിടെ നാനാ പടേക്കർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ. ബോളിവുഡിലെ പല പ്രമുഖർക്കും നാനാ പടേക്കറുടെ സ്വഭാവം അറിയാമെന്നും എന്നാൽ പ്രതികരിക്കാൻ ആരും തയാറാകില്ലെന്നുമായിരുന്നു തനുശ്രീ ആരോപിച്ചത്.

ദൃശ്യങ്ങളും
സിനിമാ സെറ്റിൽ വെച്ച് തനുശ്രീയെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അന്ന് ലൊക്കേഷനിലുണ്ടായിരുന്ന മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലുകൾ കൂടി വന്നതോടെ തനുശ്രീയ്ക്ക് പിന്തുണയേറി. മുൻനിര നടിമാർ അടക്കം പിന്തുണ അറിയിച്ചെങ്കിലും താരരാജാക്കന്മാർ പ്രതികരിക്കാൻ തയാറായിരുന്നില്ല.

തണുപ്പൻ പ്രതികരണം
ആരുടെയും പക്ഷം പിടിക്കാതെ ഒഴുക്കൻ മട്ടിലുള്ള പ്രതികരണമാണ് വിഷയത്തിൽ ആമിർ ഖാൻ നടത്തിയത്. അമിതാഭ് ബച്ചനാകട്ടെ ഇതിനേക്കുറിച്ച് അഭിപ്രായം പറയാൻ താൻ തനുശ്രീയോ നാനോ പടേക്കറോ അല്ലെന്ന തണുപ്പൻ പ്രതികരണവും നൽകി.

ലജ്ജ തോന്നുന്നു
ആമിർ ഖാൻ, അമിതാഭ് ബച്ചൻ ജി നിങ്ങളുടെ ഭാഗത്തുനിന്ന ഇങ്ങനെയൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല. നിങ്ങളുടെ പക്കൽ നിന്നും ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ല. നിങ്ങൾക്ക് സ്ത്രീകളെ ബഹുമാനിക്കാൽ അറിയില്ലെങ്കിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കാൻ താങ്കൾക്ക് യോഗ്യതയില്ല. ജീവിതത്തിൽ അഭിനയിക്കുന്നത് നിർത്തു ആമിർ, താങ്കളുടെ നിലപാട് എന്നെ ഞെട്ടിച്ചു- ഇതായിരുന്നു ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications