ശ്രീദേവിയുടെ മരണം കൂടുതൽ ദുരൂഹതയിലേക്ക്... ബോണി കപൂറിനെ ബർ ദുബായ് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി

ദുബായ്: ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ബോിയെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

ബോണി കപൂറിനെ വീണ്ടും ചോദ്യം ചെയ്യുന്നു എന്ന രീതിയില്‍ ഉള്ള വാര്‍ത്തകളാണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ബോണി കപൂറിന്റെ ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബോണി കപൂറിന്റെ ആദ്യഭാര്യയിലെ മകനും സിനിമ താരവും ആയ അര്‍ജുന്‍ കപൂര്‍ ദുബായിലേക്ക് തിരിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യല്‍?

ചോദ്യം ചെയ്യല്‍?

ബോണി കപൂറിനെ ദുബായ് പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ, പിന്നീട് ദുബായിലെ തന്നെ ചില മാധ്യമങ്ങള്‍ ഈ വാര്‍ത്ത നിരാകരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു. മൊഴിയെടുക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു വിശദീകരണം.

വീണ്ടും ചോദ്യം ചെയ്യല്‍

വീണ്ടും ചോദ്യം ചെയ്യല്‍

എന്നാല്‍ ശരിക്കും ബോണി കപൂര്‍ പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തിലാണ് പുതിയ വാര്‍ത്ത പുറത്ത് വരുന്നതും. ബോണി കപൂറിനേയും ബന്ധുക്കളേയും ചോദ്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍ജുന്‍ കപൂര്‍ എത്തുന്നു

അര്‍ജുന്‍ കപൂര്‍ എത്തുന്നു

ശ്രീദേവിയുമായി തീരെ ബന്ധം പുലര്‍ത്താതിരുന്ന ആളാണ് അര്‍ജുന്‍ കപൂര്‍. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലുള്ള മകന്‍. എന്നാല്‍ ഇപ്പോള്‍, പിതാവിനെ സഹായിക്കാന്‍ അര്‍ജുന്‍ കപൂര്‍ ദുബായിലേക്ക് തിരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംശയങ്ങള്‍ ബലപ്പെടുന്നു

സംശയങ്ങള്‍ ബലപ്പെടുന്നു

സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. കൂടുതല്‍ അന്വേഷണം ഇക്കാര്യത്തില്‍ നടത്തേണ്ടതുണ്ട് എന്നാണ് സൂചന.

ആദ്യം നല്‍കിയ മൊഴി

ആദ്യം നല്‍കിയ മൊഴി

ബോണി കപൂര്‍ ദുബായില്‍ രണ്ടാമത് എത്തിയത് ശ്രീദേവി മരിച്ച ദിവസം പ്രാദേശിക സമയം അഞ്ചരയോടെ ആണ് എന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. ഉറക്കത്തിലായിരുന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തിയതും താന്‍ ആയിരുന്നു എന്ന രീതിയില്‍ ആണ് മൊഴി. 15 മിനിട്ടോളം സംസാരിച്ചതായും പറയുന്നു.

കുളിമുറിയില്‍ നിന്ന് ശബ്ദം

കുളിമുറിയില്‍ നിന്ന് ശബ്ദം

ഒരു സര്‍പ്രൈസ് ഡിന്നര്‍ നല്‍കാന്‍ വേണ്ടിയാണ് താന്‍ ദുബായില്‍ തിരിച്ചെത്തിയത് എന്നും ബോണി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഷ് ആകാന്‍ ആയി കുളിമുറിയില്‍ പോയ ശ്രീദേവി പിന്നീട് തിരിച്ചുവന്നില്ല. കുളിമുറിയില്‍ നിന്ന് ശബ്ദം കേട്ടെങ്കിലും വിളിച്ചപ്പോള്‍ മറുപടി കിട്ടിയില്ല എന്നും ബോണി കപൂര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ബലപ്രോയഗത്തിലൂടെ

ബലപ്രോയഗത്തിലൂടെ

ബലപ്രയോഗത്തിലൂടെയാണ് കുളിമുറിയുടെ വാതില്‍ തുറന്നത് എന്നും അപ്പോള്‍ ശ്രീദേവി ബാത്ത് ടബ്ബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു എന്നും ആയിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇത് സാധൂകരിക്കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും.

പഴുതടച്ച് അന്വേഷണം

പഴുതടച്ച് അന്വേഷണം

ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ പഴുതടച്ച അന്വേഷണം തന്നെയാണ് ദുബായ് പോലീസ് നടത്തുന്നത്. പിന്നീട് ഒരു ആക്ഷേപം ഉയരാതിരിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും അവര്‍ സ്വീകരിക്കുന്നും ഉണ്ട് ഇതിന്റെ ഭാഗമാണോ ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍ എന്നും സംശയിക്കാം.

പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട്

പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട്

പബ്ലിക് പ്രോസിക്യൂട്ടറുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ശ്രീദേവിയുടെ മൃതദേഹം ദുബായി നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. പബ്ലിക് പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ട് അധികം താമസിയാതെ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത് ബോണി കപൂറിന് അനുകൂലമാകുമോ എന്നാണ് അറിയേണ്ടത്.

ബര്‍ ദുബായ് പോലീസ് സ്‌റ്റേഷന്‍

ബര്‍ ദുബായ് പോലീസ് സ്‌റ്റേഷന്‍

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബര്‍ ദുബായ് പോലീസ് സ്‌റ്റേഷനിലേക്ക് ബോണി കപൂറിനെ വീണ്ടും വിളിച്ചുവരുത്തിയിട്ടുണ്ട് എന്നാണ് ടുവില്‍ പുറത്ത് വരുന്ന വിവരം. ബോണി കപൂറിന്റെ അനന്തരവന്‍ സ1രവ് കപൂറിനേയും ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നാം തവണ

മൂന്നാം തവണ

ബോണി കപൂറിനെ ഇത് മൂന്നാം തവണയാണ് ബര്‍ ദുബായ് പോലീസ് ചോദ്യം ചെയ്യുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗള്‍ഫ് മാധ്യമങ്ങള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

സിസിടിവി ക്യാമറകള്‍

സിസിടിവി ക്യാമറകള്‍

ശ്രീദേവി ഒടുവില്‍ താമസിച്ച ജുമൈരിയയിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടല്‍ ജീവനക്കാരേയും ചോദ്യം ചെയ്തുവരികയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍ കെആര്‍ അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആരൊക്കെ ബന്ധപ്പെട്ടു

ആരൊക്കെ ബന്ധപ്പെട്ടു

മോഹിത് മര്‍വയുടെ വിവാഹം നടന്ന റാസല്‍ ഖൈമയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മരിക്കുന്ന ദിവസം ശ്രീദേവിയുമായി അടുത്തഇടപഴകയിവരെ കുറിച്ചും ശ്രീദേവിയെ ബന്ധപ്പെട്ടവരെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തലയിലെ മുറിവ്

തലയിലെ മുറിവ്

ശ്രീദേവിയുടെ തലയിലെ ആഴത്തിലുള്ള മുറിവിന്റെ കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങളും ആവശ്യമാണ്. ഏത് തരത്തിലാണ് ആ മുറിവേറ്റത് എന്ന് നിര്‍ണായകമാണ്. ബാത്ത് ടബ്ബില്‍ തല ഇടിച്ചാല്‍ തന്നേയും ഇത്രയും വലിയ മുറിവുണ്ടാകുമോ എന്ന ചോദ്യവും ബാക്കിയാണ്.

ഡോക്ടര്‍മാരുടെ യോഗം

ഡോക്ടര്‍മാരുടെ യോഗം

അതിനിടെ ശ്രീദേവിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. രണ്ട് ഡോക്ടര്‍മാര്‍ ആയിരുന്നു പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെടുകയാണെങ്കില്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+