Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീദേവി പനിച്ച് വിറയ്ക്കുകയായിരുന്നു; ക്ഷീണിച്ച്, ആ ദിവസം നടന്നത്... സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

എന്നാല്‍ ശ്രീദേവി അവസാന ദിനങ്ങളില്‍ ക്ഷീണിതയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

Recommended Video

cmsvideo
    ആ അസുഖം ശ്രീദേവിയെ ക്ഷീണിതയാക്കി | Oneindia Malayalam

    ശ്രീദേവി ആരോഗ്യവതിയായിരുന്നുവെന്നാണ് മരണ ശേഷമുണ്ടായ വിവാദങ്ങള്‍ക്കിടെ ബന്ധുക്കളും മറ്റും പ്രതികരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്ന ആദ്യ വിവരം പുറത്തുവന്നപ്പോള്‍ കപൂര്‍ കുടുംബത്തില്‍പ്പെട്ടവരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അവര്‍ക്ക് യാതൊരു ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും റാസല്‍ഖൈമയില്‍ നടന്ന വിവാഹത്തില്‍ സന്തോഷത്തോടെയാണ് പങ്കെടുത്തതെന്നും കുടുംബം അറിയിയച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹത്തില്‍ ശ്രീദേവി പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. എന്നാല്‍ ശ്രീദേവി അവസാന ദിനങ്ങളില്‍ ക്ഷീണിതയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍...

    ആരോഗ്യവതിയായിരുന്നില്ല

    ആരോഗ്യവതിയായിരുന്നില്ല

    കുടുംബം പ്രചരിപ്പിച്ച പോലെ ശ്രീദേവി ആരോഗ്യവതിയായിരുന്നില്ലെന്ന സൂചനയാണ് സുഹൃത്തിന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. ശ്രീദേവി ദുബായിലേക്ക് പോകുന്ന ദിവസം അവര്‍ വളരെ ക്ഷീണിതയായിരുന്നുവെന്ന് സുഹൃത്ത് പിങ്കി റെഡ്ഡി പറയുന്നു.

    ബാല്യകാലം മുതല്‍

    ബാല്യകാലം മുതല്‍

    ശ്രീദേവിയുടെ ബാല്യകാലം മുതള്ള സുഹൃത്താണ് പിങ്കി റെഡ്ഡി. എട്ട് വയസ് മുതല്‍ പരിചയപ്പെട്ട ഇരുവരുടെയും ബന്ധത്തില്‍ യാതൊരു വിടവുമുണ്ടായിട്ടില്ല. വിവാഹത്തിന് യുഎഇയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പും ശ്രീദേവി പിങ്കിയെ വിളിച്ചിരുന്നു.

    അപൂര്‍വം ചിലരില്‍ ഒരാള്‍

    അപൂര്‍വം ചിലരില്‍ ഒരാള്‍

    തനിക്ക് സഹോദരിയെ ആണ് നഷ്ടമായിരിക്കുന്നതെന്ന് ശ്രീദേവിയെ കുറിച്ചുള്ള പ്രതികരണമായി അവര്‍ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകളെയും അവര്‍ വിമര്‍ശിച്ചു. ശ്രീദേവിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അപൂര്‍വം ചില സഹൃത്തുക്കളില്‍ ഒരാളാണ് പിങ്കി റെഡ്ഡി

    പിങ്കി റെഡ്ഡി പറയുന്നു

    പിങ്കി റെഡ്ഡി പറയുന്നു

    ശ്രീദേവിയുടെ എല്ലാ വളര്‍ച്ചകളും കണ്ട വ്യക്തിയാണ് പിങ്കി. ഓരോ ഘട്ടത്തിലും ശ്രീദേവിയെ പ്രോല്‍സാഹിപ്പിച്ച് പിങ്കി കൂടെയുണ്ടായിരുന്നു. തെന്നിന്ത്യന്‍ നടിയായി തുടങ്ങിയ അവര്‍ രാജ്യം മൊത്തം ആരാധകരുള്ള താരമായി മാറിയ കാലം നേരിട്ടറഞ്ഞ വ്യക്തിയാണ് താനെന്ന് പിങ്കി പറയുന്നു.

    ചാന്ദ്‌നിയുടെ നിര്‍മാതാവ്

    ചാന്ദ്‌നിയുടെ നിര്‍മാതാവ്

    1989ല്‍ പുറത്തിറങ്ങിയ ചാന്ദ്‌നിയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു എന്റെ അച്ഛന്‍. ശ്രീദേവിയെ എനിക്ക് നന്നായി അറിയാം. അവരുടെ കുടുംബത്തെയും. ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നത് അലോസരപ്പെടുത്തുന്നു.

    ഓരോ വിശേഷങ്ങളും

    ഓരോ വിശേഷങ്ങളും

    കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അവരുടെ മരണം തനിക്ക് ഷോക്കായിരുന്നു. താന്‍ തളര്‍ന്നുപോയി. പിങ്കി റെഡ്ഡി പറയുന്നു.

    പോകുന്ന ദിവസം

    പോകുന്ന ദിവസം

    ബന്ധു മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി യുഎഇയിലേക്ക് പോയത്. റാസല്‍ഖൈമയില്‍ വച്ചായിരുന്നു വിവാഹം. പോകുന്ന ദിവസവും തന്നെ വിളിച്ചിരുന്നു.

    കടുത്ത പനി

    കടുത്ത പനി

    ആ ദിവസം ശ്രീദേവി വളരെ ക്ഷീണിതയായിരുന്നു. കടുത്ത പനിയുണ്ടായിരുന്നു ശ്രീദേവിക്ക്. തന്നെ വിളിച്ചപ്പോള്‍ ഇക്കാര്യം ശ്രീദേവി പറയുകയും ചെയ്തു.

    മരുന്നുകള്‍ കഴിച്ചു

    മരുന്നുകള്‍ കഴിച്ചു

    എങ്കിലും ദുബായ് യാത്ര ശ്രീദേവി മുടക്കിയില്ല. ബന്ധങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയ വ്യക്തിയായിരുന്നു ശ്രീദേവി. മരുന്നുകള്‍ കഴിച്ചാണ് ശ്രീദേവി വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോയത്- പിങ്കി റെഡ്ഡി പറയുന്നു.

    ഇതെല്ലാം തമാശ

    ഇതെല്ലാം തമാശ

    ശ്രീദേവിയുടെ മരണം തന്നെ എനിക്കൊരു ഷോക്കായിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. ജനങ്ങള്‍ക്ക് ഇതെല്ലം ഒരുതമാശയാണ്. എനിക്ക് അങ്ങനെ കാണാന്‍ സാധിക്കില്ല.

    ബോണി കപൂറിനെ വിളിച്ചു

    ബോണി കപൂറിനെ വിളിച്ചു

    ബോണി കപൂറിനെ ഞാന്‍ വിളിച്ചിരുന്നു. അദ്ദേഹം ആകെ തളര്‍ന്നിരിക്കുകയാണ്. ശ്രീദേവിയും ബോണി കപൂറും തമ്മില്‍ നല്ല ബന്ധമായിരുന്നു. അവര്‍ക്കിടയില്‍ ചെറിയ പ്രശ്‌നങ്ങള്‍ പോലും ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല.

    സൗഹൃദത്തിന് പ്രാധാന്യം

    സൗഹൃദത്തിന് പ്രാധാന്യം

    കുടുംബത്തെ അതിയായി സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ശ്രീദേവി. ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യത്തില്‍ അതീവ ശ്രദ്ധ ശ്രീദേവിക്ക് ഉണ്ടായിരുന്നു. സൗഹൃദത്തിന് പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിയായിരുന്നു അവര്‍.

    രണ്ടുമണിക്കൂര്‍ ചടങ്ങ്

    രണ്ടുമണിക്കൂര്‍ ചടങ്ങ്

    തന്റെ മകളുടെ ഒരു സ്വകാര്യ ചടങ്ങ് ഹൈദരാബാദില്‍ നടന്നിരുന്നു കഴിഞ്ഞ നവംബറില്‍. രണ്ടു മണിക്കൂര്‍ മാത്രമുള്ള ആ ചടങ്ങിന് പോലും ശ്രീദേവി വന്നിരുന്നു. അന്നാണ് അവരെ അവസാനമായി നേരിട്ട് കണ്ടതെന്നും പിങ്കി റെഡ്ഡി ഓര്‍മിക്കുന്നു. മരണവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെല്ലാം അവര്‍ നിഷേധിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+