ജനങ്ങള്‍ പോലീസിനെ ഭയക്കുന്ന കാലം വരും: കശ്മീരികൾക്ക് മുഫ്തിയുടെ മുന്നറിയിപ്പ്, തിരിച്ചടി ഉടന്‍!!

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ മുന്നറിയിപ്പുമായി കശ്മീർ മുഖ്യമന്ത്രി. കശ്മീരിലെ സുരക്ഷാ സേനയുടെ ക്ഷമ പരീക്ഷിക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പരമാവധി നിയന്ത്രണത്തോടെ പെരുമാറുന്ന പോലീസിനോട് ജനങ്ങൾ പ്രതികരിക്കേണ്ട രീതി ഇതല്ലെന്നും മെഹബൂബ മുഫ്തി ചൂണ്ടിക്കാണിക്കുന്നു.

 photo

കശ്മീരിലെ വിഘടനവാദി നേതാവ് മിർവൈസ് ഉമറിന്‍റെ സുരക്ഷാ ചുമതല നിർവഹിച്ചിരുന്ന ഡിവൈഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെയാണ് വെള്ളിയാഴ്ച പുലർച്ചെ ജാമിയ മസ്ജിദിന് സമീപത്തുവെച്ച് ആൾക്കൂട്ടം നഗ്നനായി നടത്തിച്ച ശേഷം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ജമ്മു കശ്മീരിലെ നൗഷരയില്‍ ഫറൂഖിനൊപ്പം പുലർച്ചെ പ്രാർത്ഥനയ്ക്കെത്തിയപ്പോഴാണ് സംഭവം.


കശ്മീരിലെ ജനങ്ങൾ പോലീസിനെ കാണുമ്പോൾ പേടിക്കുന്ന കാലത്തേയ്ക്ക് തിരിച്ചുപോകേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കശ്മീരിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ വിന്യസിച്ചിട്ടുള്ള പോലീസ് പരമാവധി സംയമനത്തോടെയാണ് പെരുമാറുന്നതെന്നും ജനങ്ങള്‍ ഇത് മനസ്സിലാക്കി സഹകരിച്ചേ മതിയാവൂ എന്നും, ജനങ്ങൾക്ക് നിലപാട് മയപ്പെടുത്താൻ ഇനിയും അവസരമുണ്ടെന്നും മുഫ്തി ഓർമ്മിപ്പിക്കുന്നു. സുരക്ഷാ സേനയുടെ ക്ഷമ പരിശോധിച്ചാൽ സമാധാനപരമായി മുന്നോട്ടുപോകാമെന്ന് കരുതേണ്ടെന്നും മുഫ്തി മുന്നറിയിപ്പ് നല്‍കുന്നു.പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ വെള്ളിയാഴ്ച പോലീസ് പിടികൂടിയിരുന്നു.
English summary
Even as police arrested two people in connection with the lynching of an on-duty police officer in Srinagar on Friday, J&K chief minister Mehbooba Mufti had strong words for Kashmiris: "This is not how you respond to restraint on the part of the police."
Please Wait while comments are loading...