കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഷ്‌കരം മേളയില്‍ മേളയ്ക്കിടെ തിക്കിലും തിരക്കിലും 20 മരണം

  • By Aiswarya
Google Oneindia Malayalam News

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഗോദാവരി പുഷ്‌ക്കരം മേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ മരിച്ചു.രാജമുന്ദ്രിയിലെ പുഷ്‌കരം പരിപാടിക്കിടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ മൂന്നു വൃദ്ധകളും പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

-rajamundry

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുംഭമേളയ്ക്ക് സമാനമായ ആചാരമാണ് പുഷ്‌കരലു.144 വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കപ്പെടുന്ന മഹാപുഷ്‌കരുലു ആന്ധ്രയിലെ ഹിന്ദുമത വിശ്വാസികള്‍ പവിത്രമായാണ് കരുതുന്നത്.

-rajamundry5.jp

മഹാപുഷ്‌കരുലുവിന്റെ ചെറിയ പതിപ്പായ പുഷ്‌കരുലു 12 വര്‍ഷം കൂടുമ്പോള്‍ ആഘോഷിക്കാറുണ്ട്.തെലങ്കാന, ആന്ധപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമായി വലിയ ജനക്കൂട്ടം രാവിലെ മുതല്‍ ഇവിടെ തടിച്ചുകൂടിയിരുന്നു.

rajamundry2.jpg -

ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗോദാവരി നദിയില്‍ കുളിക്കുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമദ്ദ്രന്തി കെ.ചന്ദ്രശേഖര റാവു എന്നിവര്‍ രാവിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയിരുന്നു.

rajamundry4
English summary
People died and several others were reportedly injured after stampede at Godavari Pushkaralu event in Andhra Pradesh's Rajahmundry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X