കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലൊ ഉത്തർപ്രദേശിലൊ ക്രമസമാധാന തകർച്ച!!! നിതീഷിനെ കടന്നാക്രമിക്കാൻ യോഗിക്ക് അവകാശമുണ്ടോ!!

ബീഹാറിലെ ക്രമസമാധാനം തകരാറിലാണെന്ന് യോഗി

  • By Ankitha
Google Oneindia Malayalam News

പറ്റ്ന: ബീഹാറിലെ ക്രമസമാധാനം തകരാറിലാണെന്ന്​ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ . ബിജപി സർക്കാരിന്റെ മൂന്നാം വാർഷിക​ത്തിൽ ബീഹാറിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി. യു.പിയിൽ താൻ അധികാരത്തിലേറി മൂന്നു മാസമായപ്പോഴേക്കും ക്രമസമാധാനം ശക്​തമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടുന്നുണ്ട്.അനധികൃത അറവുശാലകൾ നിരോധിക്കാൻ നിതീഷ്​കുമാർ തയാറാകുന്നില്ലെന്നും മുസ്​ലീം സ്​ത്രീകളുടെ ജീവിതം ദുരിതമയമാക്കുന്ന മുത്തലാഖിനെ കുറിച്ച്​ ഒരക്ഷരം പോലും പറയുന്നില്ലെന്നും യോഗി പറഞ്ഞു. എന്തുകൊണ്ടാണ്​ മതനിരപേക്ഷകർ എന്നു വിശേഷിപ്പിക്കുന്ന നേതാക്കൾ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാത്തത്​. ഇത്​ അവരുടെ ഇരട്ടമുഖമാണ്​ കാണിക്കുന്നതെന്നും യോഗി ആരോപിച്ചു. ജനതാദൾ യുണൈറ്റഡ്​- ആർ.ജെ.ഡി സഖ്യം പ്രകൃതി വിരുദ്ധമാണെന്നും ഈ സഖ്യത്തി​ന്​ തന്നെ തുടച്ചുമാറ്റാനാകില്ലെന്നും യോഗി പറഞ്ഞു.

yogi

എന്നാൽ അറവ് നിരോധനം ഏറ്റവും കൂടുതൽ ഭീകരത തീർത്തത് യോഗിയുടെ യുപിയിലാണ്. ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് യുപിയിലെ ജനതയാണ്. സർക്കാരിന്റെ ഈ നയത്തിനെതിരെ വ്യാപക പ്രതിക്ഷേധവുമായി കർഷകർ രംഗത്തെത്തിയിരുന്നു. അറവ് നിരോധനത്തിനു പിന്നാലെ മത്സ്യം , മുട്ട എന്നിവയും യുപിയിൽ നിരോധിച്ചിരുന്നു. ജനങ്ങളെ സസ്യാഹാരം അടിച്ചേൽപ്പിക്കുന്ന കാഴ്ചയാണ് യുപിയിൽ കണുന്നത്. കൂടാതെ യോഗി സർക്കാരർ അധികാരത്തിലേറിയ ശേഷം സ്ത്രീകൾക്കെതിരെയുള്ള ആക്രമണവും കുടുകയാണ്. രണ്ടു മാസം കൊണ്ട് യുപിയിൽ നടന്നത് 240 കൊലപതാകങ്ങളും 179 ബലാത്സങ്ങളും.ദിവസം പ്രതി കനത്ത ക്രമസമാധന പ്രശ്നങ്ങളാണ് യുപിൽ രേഖപ്പെടുത്തുന്നത്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് യോഗി യുപിയിൽ ക്രമസമാധനം ശക്തമാണെന്നു പറയുന്നത്? ഇപ്പോൾ ശരിക്കും ബീഹാറിലാണോ യുപിയിലാണോ ക്രമസമാധാന തകർച്ച? സമൂഹത്തിൽ നിന്നും ഉയർന്നു വരുന്ന ചോദ്യമാണ്.

 ഇന്ത്യക്കാർക്ക് കൊളോണിയൽ സംസ്കാരം വേണ്ട!! ഉത്തരാഖണ്ഡിൽ ബിരുദ ദാനത്തിന് ഗൗണും തലപ്പാവും ധരിക്കേണ്ട ഇന്ത്യക്കാർക്ക് കൊളോണിയൽ സംസ്കാരം വേണ്ട!! ഉത്തരാഖണ്ഡിൽ ബിരുദ ദാനത്തിന് ഗൗണും തലപ്പാവും ധരിക്കേണ്ട

ആദിത്യനാഥിന്റെ സന്ദർശനത്തോടനുബന്ധിച്ച്​ അമിത പ്രചരണത്തിന്​ നിതീഷ്​ കുമാർ സർക്കാർ അനുമതി നൽകിയിരുന്നില്ല കൂടാതെ ബീഹാറിൽ ​യോഗി ആദിത്യനാഥ്​ പ്രസംഗിച്ചത്​ ബുള്ളറ്റ്​ പ്രൂഫ്​ ഗ്ലാസിനു പിറകിൽ നിന്നാണെന്നതു ശ്രദ്ധേയമാണ്

English summary
On his first visit to Bihar after taking charge of neighbouring Uttar Pradesh, Chief Minister Yogi Adityanath launched a blistering attack on the Nitish Kumar government at a rally in Darbhanga district to celebrate the Narendra Modi government's three years at the centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X