സൈന്യം ചെയ്ത തെറ്റിന് സര്‍ക്കാരിനോട് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍!!!

Subscribe to Oneindia Malayalam

ശ്രീനഗര്‍: സൈന്യം ചെയ്തത് തെറ്റാണാമെന്ന് ബോധ്യപ്പെട്ടെങ്കിലും സൈന്യത്തോട് ഉത്തരവിടാനുള്ള അധികാരമില്ലാത്തതിനാല്‍ സര്‍ക്കാരിനോട് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ജമ്മു കാശ്മീര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജമ്മു കാശ്മീരില്‍ സൈന്യത്തിന് നേരെയുള്ള കല്ലേറിനെ പ്രതിരോധിക്കാന്‍ ഫാറുഖ് അഹമ്മദ് ദറിനെ മനുഷ്യ കവചമായി ഉപയോഗിച്ചതിനാണ് കമ്മീഷന്‍ സര്‍ക്കാരിനോട് നഷ്ട പരിഹാരം ആവശ്യപ്പെട്ടത്. 

സേനയ്ക്ക് നിര്‍ദേശം നല്‍കാനുള്ള അധികാരം തങ്ങള്‍ക്ക് ഇല്ലെന്നും അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടതെന്നും ജമ്മു കാശ്മീര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബിലാല്‍ നസ്‌കി പറഞ്ഞു. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 

കല്ലേറ് തടയാന്‍

കല്ലേറ് തടയാന്‍

ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അഹമ്മദ് ദര്‍ എന്ന 26 വയസുകാരനെ കെട്ടിവച്ച് കാശ്മീരിലെ വിവധ ഗ്രാമങ്ങളിലൂട സൈനീകര്‍ സഞ്ചരിച്ചത്. സേനയ്ക്ക് നേരെയുള്ള കല്ലേറ് തടയാനാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം.

സേനയ്ക്ക് അഭിനന്ദനം

സേനയ്ക്ക് അഭിനന്ദനം

സൈന്യത്തിനെതിരെ കാശ്മീരില്‍ ശക്തമായ ആക്രമണം നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു കല്ലേറിനെ ചെറുക്കാനുള്ള സൈന്യത്തിന്റെ ഈ നടപടി. സേനയുടെ ഈ പ്രവര്‍ത്തിയെ ന്യായീകരിച്ചും അഭിനന്ദിച്ചും മേജര്‍ ഗൊഗോയിയും കരസേന മേധാവിയും നേരത്തെ രംഗത്തെത്തിയിരുന്നു.

സൈനീകര്‍ക്കും പങ്ക്

സൈനീകര്‍ക്കും പങ്ക്

കാശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ സൈനീകര്‍ക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയും അവര്‍ പുറത്ത് വിട്ടിരുന്നു. ബദ്ഗാമിലെ ഗുണ്ടിപ്പോറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മുഖ്യമന്ത്രി പുറത്ത് വിട്ടയിരിക്കുന്നത്.

സംഘര്‍ഷം തിരഞ്ഞെടുപ്പിനിടെ

സംഘര്‍ഷം തിരഞ്ഞെടുപ്പിനിടെ

ശ്രീനഗറിലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിനിടെയായിരുന്നു ശ്രീനഗറില്‍ ആഭ്യന്തര സങ്കര്‍ഷം വ്യാപകമായത്. ഈ സമയത്ത് ബന്ധുവിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു അഹമ്മദ് ദര്‍. ദറിനെ സൈന്യം പിടിച്ചു കെട്ടുകയായിരുന്നു.

കല്ലേറ് നടത്തിയത് സ്ത്രീകള്‍

കല്ലേറ് നടത്തിയത് സ്ത്രീകള്‍

സൈന്യത്തിന് നേരെ കല്ലേറ് നടത്തിത് താനല്ല സ്ത്രീകളാണെന്ന് ദര്‍ പറയുന്നു. ദറിന്റെ വീട്ടില്‍ നിന്നും 17 കിലോമീറ്റര്‍ അകലയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സത്രീകള്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തുന്നത് കണ്ടത്.

കണ്ടു നിന്നു പ്രതിയായി

കണ്ടു നിന്നു പ്രതിയായി

മോട്ടോര്‍ സൈക്കിളില്‍ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന ദര്‍ ഉത്‌ലിഗാമില്‍ എത്തിയപ്പോഴാണ് സ്ത്രീകള്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തുന്നത് കണ്ട്. ദര്‍ ബൈക്ക് നിര്‍ത്തി ഇത് നോക്കി നിന്നപ്പോഴായിരുന്നു സൈന്യം ദറിനെ പിടിച്ച് മര്‍ദ്ദിച്ചതിന് ശേഷം ജീപ്പില്‍ കെട്ടിയത്.

ജീവിതത്തില്‍ ഇന്നേവരെ കല്ലേറ് നടത്തിയിട്ടില്ല

ജീവിതത്തില്‍ ഇന്നേവരെ കല്ലേറ് നടത്തിയിട്ടില്ല

താന്‍ ജീവിതത്തില്‍ ഇന്നേ വരെ കല്ലേറ് നടത്തിയിട്ടില്ലെന്ന് ഫറൂഖ് അഹമ്മദ് ദര്‍ പറയുന്നു. നാല് മണിക്കൂറോളം ജീപ്പില്‍ കെട്ടിയിട്ട സൈന്യം ഒമ്പത് ഗ്രാമങ്ങളിലൂടെ പരേഡ് നടത്തിച്ചെന്നും ദര്‍ പറയുന്നു. നിങ്ങളില്‍ ഒരാളെ തന്നെ കല്ലെറിയു എന്ന് ആക്രോശിച്ചായിരന്നു സൈന്യം ദറുമായി പരേഡ് നടത്തിയത്.

English summary
The State Human Rights Commission (SHRC) has directed Jammu and Kashmir government to pay Rs 10 lakh as compensation to Farooq Ahmad Dar, a shawl-weaver, who was tied to the front bumper of a military jeep by an army major.
Please Wait while comments are loading...