കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിലെ മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു, നിരവധി പേര്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറിലെ വകുപ്പ് മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. പിന്നാക്ക വിഭാഗ വകുപ്പ് മന്ത്രി വിനോദ് കുമാര്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരെയും കതിഹാര്‍ ജില്ലയിലെ സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ക്രമീകരിച്ച ഐസലേഷന്‍ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. മന്ത്രിയും ഭാര്യയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

bihar

മന്ത്രിയുമായി അടുത്ത് ഇടപഴകിയ എല്ലാവരിലും സ്രവ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് മന്ത്രിയെയും ഭാര്യയ്ക്ക് കൊവിഡ് പരിശോധന നടത്തിയത്. രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബീഹാറില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് വിനോദ് കുമാര്‍ സിംഗ്. നേരത്തെ ഒരു ബിജെപി എംഎല്‍യ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, രാജ്യത്ത് ഓരോ ദിവസം കഴിയും തോറും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ ഞെട്ടിക്കുന്നതാണ്. ഇതുവരെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 528859 കഴിഞ്ഞു. ഇതുവരെ രാജ്യത്ത് 309713 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. 203051 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുമ്പോള്‍ 16095 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയില്‍ രോഗവ്യാപനം കുറയാത്ത സാഹചര്യം ഉയര്‍ന്നതോടെ ആശങ്കകള്‍ വീണ്ടും ഉയരുകയാണ്. രോഗം വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയടക്കമുള്ളവര്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

English summary
State Minister and his wife in Bihar have confirmed covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X