കരകയറാനാവാതെ ഓഹരി വിപണി തിരിച്ചടിയേറ്റ് സെന്‍സെക്‌സും നിഫ്റ്റിയും, നഷ്ട കണക്കുമായി കമ്പനികള്‍

  • Written By: Vaisakhan
Subscribe to Oneindia Malayalam

മുംബൈ: വ്യാഴാഴ്ച്ച ചറിയ നേട്ടത്തില്‍ അവസാനിപ്പിച്ച ഓഹരിവിപണിക്ക് ഇന്ന് കനത്ത തിരിച്ചടി. സെന്‍സെക്‌സും നിഫ്റ്റിയും കനത്ത തിരിച്ചടിയാണ് നേരിട്ടത്. സെന്‍സെക്‌സ് 474.33 പോയിന്റ് ഇടിഞ്ഞ് 33938.83ലും നിഫ്റ്റി 148.60 പോയിന്റ് ഇടിഞ്ഞ് 10428.25ലുമാണ്. ആഗോള വിപണിയില്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണിക്കും തിരിച്ചടിയായത്.

1

നേരത്തെ തുടര്‍ച്ചയായ ഏഴു പ്രവൃത്തി ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണി കനത്ത തിരിച്ചടി നേരിട്ടിരുന്നു. വ്യാഴാഴ്ച്ചയാണ് ഇതില്‍ നിന്ന് വ്യത്യസ്തമായി ചെറിയ രീതിയിലുള്ള നേട്ടമുണ്ടായത്.ദിവസത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 550 പോയിന്റും നിഫ്റ്റി 170 പോയിന്റും ഇടിവ് രേഖപ്പെടുത്തിയിരുന്നു. യുഎസ് വിപണിയിലുണ്ടായ തകര്‍ച്ചയും ഓഹരി വിറ്റഴിക്കലും കാര്യമായി ബാധിച്ചു എന്ന വിലയിരുത്തലാണുള്ളത്.

2

കനത്ത തിരിച്ചടിയെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണി 2.5 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1264 കമ്പനികള്‍ ഓഹരികള്‍ നഷ്ടത്തിലും 155 ഓഹരികള്‍ നേട്ടത്തിലുമാണ്. അതേസമയം ഏഷ്യന്‍ വിപണികളും ഇന്ന് കാര്യമായി നഷ്ടത്തിലാണ് ജപ്പാന്റെ നിക്കെ മൂന്ന് ശതമാനവും ചൈനീസ് മാര്‍ക്കറ്റ് അഞ്ച് ശതമാനവും ഇടിഞ്ഞു. ഇന്ത്യന്‍ രൂപ യുഎസ് ഡോളറിനെതിരെ 64.42 എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസം 64.26ലാണ് വിനിമയം അവസാനിപ്പിച്ചത്.

നിഫ്റ്റിയില്‍ ടാറ്റാ സ്റ്റീലും ലൂപിനും മാത്രമാണ് നേട്ടുണ്ടാക്കിയത്. ഐസിഐസി ബാങ്ക്, ഇന്‍ഡ്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ഭാരതി ഇന്‍ഫ്രാടെല്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ് എന്നിവരാണ് നഷ്ടം സംഭവിച്ച വമ്പന്‍മാര്‍. അതേസമയം സെന്‍സെക്‌സില്‍ അദാനി ട്രാന്‍സ്മിഷന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്ലെന്‍മാര്‍ക്ക്, ഡിങ്ടണ്‍, ജസ്റ്റ് ഡയല്‍, എന്നിവര്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു.

English summary
stock market plunges again

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്