ഫേസ്ബുക്ക് ഫോട്ടോയെ ചൊല്ലി തർക്കം; സുഹൃത്തുക്കൾ ചേർന്ന് വിദ്യാർത്ഥിയെ കൊലപ്പെടുത്തി
തഞ്ചാവൂർ: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തിൽ സുഹൃത്തുക്കളായ മൂന്ന് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ മുന്താസിറിനെ കുംഭകോണത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ സുഹൃത്തുക്കൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് ബോധ്യമാവുകയായിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ:

ജനുവരി നാലിന്
മൈലാഡുതുരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട മുന്താസിർ. ജനുവരി നാലാം തീയതി ഒരു ബന്ധു വീട്ടിലേക്കെന്നു പറഞ്ഞാണ് മുന്താസിർ വീട്ടിൽ നിന്നും ഇറങ്ങിയത്. പോകും വഴി ഒരു സുഹൃത്തിനെ കാണുമെന്നും മുന്താസിർ അമ്മയോട് പറഞ്ഞിരുന്നു.

ഭീഷണി
രാത്രി എട്ടേമുക്കാലോടെ മുന്താസിറിന്റെ മാതാവ് മുന്താസിറിന്റെ ഫോണിൽ വിളിച്ചപ്പോൾ മറ്റൊരാൾ ഫോൾ എടുക്കുകയായിരുന്നു. മകൻ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയാണെന്നും അറിയിച്ചു. കുട്ടിയെ വിട്ടയക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അജ്ഞാതൻ ആവശ്യപ്പെട്ടു. പിന്നീട് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു.

കഴുത്തറുത്ത നിലയിൽ
ഭീഷണി സന്ദേശത്തിന് പിന്നാലെ മുന്താസിറിന്റെ അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അജ്ഞാത ഫോൺ സന്ദേശം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം മുന്താസിറിന്റെ സുഹൃത്തുക്കളിൽ എത്തി നിൽക്കുകയായിരുന്നു.

മൂന്ന് സുഹൃത്തുക്കൾ
മുന്താസിറും സുഹൃത്തായ സുഹൃത്തായ ഇജാസ് അഹമ്മദും സമീപത്തെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ ഇടയ്ക്ക് വാക്കേറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ മുന്താസിർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഇജാസിന് വാട്സാപ്പിൽ അയച്ച് നൽകുകയും ചെയ്കു. ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് സുഹൃത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

ഗൂഢാലോചന
മുന്താസിറിന് പെൺകുട്ടിയുമായുള്ള അടുപ്പം ഇജാസിനെ അസ്യസ്ഥനാക്കി. തുടർന്ന് മറ്റ് രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മുന്താസിറിനെ കുടുക്കാൻ പദ്ധതിയിട്ടു. ഒരു പ്രധാന കാര്യം സംസാരിക്കാനുണ്ടെന്ന് കള്ളം പറഞ്ഞ് മുന്താസിറിനെ വിളിച്ചു വരുത്തുകയായിരുന്നു. ഒരു സർപ്രൈസുണ്ടെന്ന് പറഞ്ഞ് കണ്ണുകൾ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഈ സമയം ഇജാസ് മുന്താസിറിന്റെ കഴുത്തറുക്കുകയായിരുന്നു. കൂട്ടുപ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications