സുനന്ദയെ കൊന്നത് തരൂരല്ലെന്ന് സുബ്രഹ്മണ്യം സ്വാമി
കൊല്‍ക്കത്ത: ശശി തരൂരിന്റെ ഇന്ത്യയിലെ രാഷ്ട്രീയ ശത്രു ആരാണെന്ന് ചോദിച്ചാല്‍ അത് സുബ്രഹ്മണ്യം സ്വാമി എന്ന് മറുപടി പറയേണ്ട സ്ഥിതിയാണ്. സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ സുബ്രഹ്മണ്യം സ്വാമി ശശി തരൂരിനെതിരെ രംഗത്തെത്തുക പതിവായിരുന്നു.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത് സുബ്രഹ്മണ്യം സ്വാമി ആയിരുന്നു. ആ സ്വാമി ഇതാ ഇപ്പോള്‍ പുതിയ ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നു.

സുനന്ദയെ കൊന്നത് ശശി തരൂര്‍ അല്ലെന്നാണ് ഇപ്പോള്‍ സുബ്രഹ്മണ്യം സ്വാമി പറയുന്നത്. ദില്ലി പോലീസിന്റെ അന്വേഷണം ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
എന്നാല്‍ ഗുരുതരമായ ഒരു ആരോപണം കൂടി സുബ്രഹ്മണ്യം സ്വാമി ഉന്നയിക്കുന്നുണ്ട്. സുനന്ദയെ കൊന്നത് തരൂരല്ലെങ്കിലും, കൊന്നത് ആരെന്ന് തരൂരിന് അറിയാമെന്നാണ് സ്വാമിയുടെ ആരോപണം.

ഒരുപാട് വൈകും മുമ്പ് തന്നെ തരൂര്‍ സത്യം പറയുന്നതാണ് നല്ലതെന്നും ഇതിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഉപദേശിക്കണം എന്നും സുബ്രഹ്മണ്യം സ്വാമി പിന്നീട് ട്വീറ്റ് ചെയ്തു. തരൂരിന്റെ മാനസികാവസ്ഥ ഇത്രയും സമ്മര്‍ദ്ദം താങ്ങാന്‍ ശേഷി ഉള്ളതല്ലെന്നും സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Friends of Tharoor should advise him to make a clean break and tell the truth before it is too late. His psyche is unsuited for the stress
— Subramanian Swamy (@Swamy39) January 10, 2015 ഗുരുവായൂരിലെ ആയുര്‍വേദ ചികിത്സ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ശശി തരൂര്‍ ഇപ്പോള്‍ ദില്ലിയിലെത്തിയിട്ടുണ്ട്. സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തിന് അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല.












Click it and Unblock the Notifications