കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുബ്രഹ്മണ്യം സ്വാമി ജെഎന്‍യു വിസി ആകുമോ... ആരാണ് സുബ്രഹ്മണ്യം സ്വാമി?

Google Oneindia Malayalam News

ദില്ലി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ ആയ ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് സംബന്ധിച്ച വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. അതിന് മുമ്പാണ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയും വിവാദത്തിലെത്തുന്നത്.

കാരണം മറ്റൊന്നും അല്ല. ജെഎന്‍യു എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു എന്നാണ് വാര്‍ത്ത. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ യോഗ്യതയായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍ സുബ്രഹ്മണ്യം സ്വാമിയുടെ കാര്യത്തില്‍ അത്തരം ഒരു ചോദ്യം ചെയ്യലിന് സാധ്യതയുണ്ടോ...?

സുബ്രഹ്മണ്യം സ്വാമി

സുബ്രഹ്മണ്യം സ്വാമി

ബിജെപിയുടെ നേതാവാണ് സുബ്രഹ്മണ്യം സ്വാമി. അതിന് മുമ്പ് ജനതാപാര്‍ട്ടിയുടെ സ്ഥാപക നേതാവും പ്രസിഡന്റും.

ചൗഹാനെ പോലെയല്ല

ചൗഹാനെ പോലെയല്ല

ഗജേന്ദ്ര ചൗഹാന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൻറെ തലപ്പത്തിരിയ്ക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ചോദിയ്ക്കുന്നവര്‍ക്ക് സുബ്രഹ്മണ്യം സ്വാമിയുടെ കാര്യത്തില്‍ അങ്ങനെ ചോദിയ്ക്കാന്‍ കഴിയില്ല. അതിന് കാരണമുണ്ട്.

ഡോക്ടറേറ്റ് ഹാര്‍വാര്‍ഡില്‍ നിന്ന്

ഡോക്ടറേറ്റ് ഹാര്‍വാര്‍ഡില്‍ നിന്ന്

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയ ആളാണ് സുബ്രഹ്മണ്യം സ്വാമി.

ഐഐടി പ്രൊഫസര്‍

ഐഐടി പ്രൊഫസര്‍

ദീര്‍ഘകാലം ഐഐടി ദില്ലിയില്‍ അധ്യാപകനായിരുന്നു അദ്ദേഹം. 1969 മുതല്‍ 1991 വരെ.

ഇന്ദിരയുടെ ദേഷ്യം

ഇന്ദിരയുടെ ദേഷ്യം

സുബ്രഹ്മണ്യം സ്വാമിയുടെ സാമ്പത്തിക കാഴ്ചപ്പാടിനോട് ഇന്ദിരാഗാന്ധിയ്ക്ക് തീരെ യോജിപ്പുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഐഐടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ കോടതി വിധിയുടെ പിന്‍ബലത്തോടെ അദ്ദേഹം വീണ്ടും ഐഐടിയില്‍ എത്തി.

കേന്ദ്ര മന്ത്രി

കേന്ദ്ര മന്ത്രി

ചന്ദ്രശേഖര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായപ്പോള്‍ സുബ്രഹ്മണ്യം സ്വാമി ആയിരുന്നു കേന്ദ്ര വ്യാപാര, നിയമമന്ത്രി. ഇന്ത്യന്‍ വിപണി കുത്തകകള്‍ക്ക് തുറന്ന് കൊടുക്കുന്നതിനുള്ള തുടക്കം കുറിച്ചത് സ്വാമി ആയിരുന്നു.

പ്രതിപക്ഷത്തിരിയ്ക്കുമ്പോഴും

പ്രതിപക്ഷത്തിരിയ്ക്കുമ്പോഴും

ചന്ദ്രശേഖറിന് ശേഷം നരസിംഹ റാവു അധികാരത്തില്‍ വരുമ്പോള്‍ സ്വാമി പ്രതിപക്ഷ പാര്‍ട്ടിക്കാരനാണ്. എങ്കിലും ചരിത്രത്തില്‍ ആദ്യമായി ഒരു പ്രതിപക്ഷ പാര്‍ട്ടികാരനെ ക്യാബിനറ്റ് റാങ്കോടെ കമ്മീഷന്‍ ഓണ്‍ ലേബര്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ട്രേഡിന്റെ ചെയര്‍മാന്‍ ആയി നിമിച്ചു.

അഞ്ച് തവണ എംപി

അഞ്ച് തവണ എംപി

അഞ്ച് തവണയാണ് അദ്ദേഹം പാര്‍ലമെന്റ് അംഗമായത്. രണ്ട് തവണ രാജ്യസഭയിലും മൂന്ന് തവണ ലോക്‌സഭയിലും.

 വ്യവഹാരി

വ്യവഹാരി

രാജ്യത്തെ അറിയപ്പെടുന്ന ഒരു വ്യവഹാരി കൂടിയാണ് സുബ്രഹ്മണ്യം സ്വാമി. ജയലളിതയുടെ സ്വത്ത് കേസ്, ടുജി സ്‌കാം തുടങ്ങിയവ ഉദാഹരണങ്ങള്‍.

ഹിന്ദുത്വവാദി

ഹിന്ദുത്വവാദി

സുബ്രഹ്മണ്യം സ്വാമി ഒരു തീവ്ര ഹിന്ദുത്വവാദിയാണ് എന്നാണ് ആക്ഷേപം. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം എങ്ങനെയാണെന്ന് ആരെങ്കിലും നോക്കിയിട്ടുണ്ടോ...

മതേതര കുടുംബം

മതേതര കുടുംബം

സുബ്രഹ്മണ്യം സ്വാമി വിവാഹം കഴിച്ചത് പാഴ്‌സി സ്ത്രീ ആയ റൊക്‌സാനയെ ആണ്. ഇവരുടെ രണ്ട് മക്കളില്‍ ഒരാളും പത്രപ്രവര്‍ത്തകയും ആയ സുഹാസിനി വിവാഹം കഴിച്ചിരിയ്ക്കുന്നത് നദീം ഹൈദറിനെ ആണ്.

English summary
The HRD ministry is believed to have offered the post of Jawaharlal Nehru University (JNU) vice-chancellor to BJP leader Subramanian Swamy, but he has put some conditions before accepting the coveted post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X