തന്നെ പ്രസിഡന്റായി കാണാന്‍ ജയലളിത ആഗ്രഹിച്ചിരുന്നുപോലും; സുബ്രഹ്മണ്യന്‍ സ്വാമിയുടെ തമാശ
2007 ല്‍ തന്നെ ഇന്ത്യയുടെ പ്രസിഡന്റായി കാണാന്‍ ജയലളിത ആഗ്രഹിച്ചിരുന്നതായാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്.
ദില്ലി: ജയലളിതയുടെ രാഷ്ട്രീയ ജീവതത്തില്‍ കരിനിഴലായ പ്രധാന വ്യക്തി ആരെന്നു ചോദിച്ചാല്‍ അത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആയിരിക്കും. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയയെ വിടാതെ പിന്തുടരുകയും ജയിലില്‍ അടപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തത് സുബ്രഹ്മണ്യന്‍ സ്വാമിയുടെ സജീവമായ ഇടപെടല്‍ മൂലമാണ്. എന്നാല്‍, ജയലളിത മരിച്ചശേഷം തങ്ങളുടെ ബന്ധത്തെക്കുറിച്ച് നല്ലതു പറഞ്ഞ് സ്വാമി രംഗത്തെത്തി.
2007 ല്‍ തന്നെ ഇന്ത്യയുടെ പ്രസിഡന്റായി കാണാന്‍ ജയലളിത ആഗ്രഹിച്ചിരുന്നതായാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്. ഒരു ദേശീയ മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം പറഞ്ഞത് ജയലളിത തന്നെ സമീപിച്ചിരുന്നെങ്കിലും അന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാനുള്ള ചുമതല ഏറ്റെടുത്തതിനാല്‍ അതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നെന്ന് സ്വാമി പറഞ്ഞു.

34 വര്‍ഷമായുള്ള ഗാഢമായ സൗഹൃദമാണ് അവരുമായുള്ളത്. തന്റെ പാണ്ഡിത്യത്തെ ജയലളിത ആരാധിച്ചിരുന്നു. അന്ന് ശശികലയാണ് ജയലളിതയെ നിയന്ത്രിച്ചിരുന്നത്. ശശികല എല്ലാം നശിപ്പിക്കുകയായിരുന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. അറിവും ബുദ്ധിയും ദൃഢനിശ്ചയവുമുള്ള വനിതയാണ് ജയലളിത.
ജയയുടെ മരണത്തിനുശേഷം എഐഡിഎംകെയില്‍ ഒരു പൊട്ടിത്തെറിയുണ്ടാകും. സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോകാന്‍ പനീര്‍സെല്‍വത്തിന് സാധിക്കില്ലെന്നും ശശികല അതിന് അനുവദിക്കില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.












Click it and Unblock the Notifications