കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍കരുതല്‍ ഉണ്ടായിരുന്നിട്ടും അങ്ങനെ സംഭവിച്ചു പോയി , ബംഗളൂരു അഴിഞ്ഞാട്ടത്തെപ്പറ്റി മന്ത്രി

മുന്‍കരുതലുകള്‍ എടുത്തിട്ടും പുതുവര്‍ഷ ദിനത്തിലും ക്രിസ്തുമസ് ദിനത്തിലും അങ്ങനെയൊക്കെ സംഭവിച്ചുപോയെന്ന് മന്ത്രി വ്യക്തമാക്കി.25 സിസിടിവി ക്യാമറകളാണ് വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്നത്.

  • By Gowthamy
Google Oneindia Malayalam News

ബംഗളൂരു : പുതുവര്‍ഷ ദിനത്തില്‍ ബെംഗലൂരു നഗരത്തില്‍ പുരുഷന്മാര്‍ അഴിഞ്ഞാടിയ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. നടന്നതൊക്കെ നിര്‍ഭാഗ്യകരമെന്ന് മന്ത്രി പറഞ്ഞു.

മുന്‍കരുതലുകള്‍ എടുത്തിട്ടും പുതുവര്‍ഷ ദിനത്തിലും ക്രിസ്മസ് ദിനത്തിലും അങ്ങനെയൊക്കെ സംഭവിച്ചുപോയെന്ന് മന്ത്രി വ്യക്തമാക്കി.25 സിസിടിവി ക്യാമറകളാണ് വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്നത്. ആയിരത്തിലധികം പോലീസുകാര്‍ കാവല്‍ നില്‍ക്കുന്നതിനിടെയാണ് പുരുഷന്മാര്‍ അഴിഞ്ഞാടിയത്.

 നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

ന്യൂഇയര്‍ ദിനത്തിലും ക്രിസ്മസ് ദിനത്തിലും ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടായ അതിക്രമങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. ശക്തമായ സുരക്ഷ ഉണ്ടായിരുന്നിട്ടും അങ്ങനെ സംഭവിച്ച് പോയെന്നും മന്ത്രി.

 1500 പോലീസ് ഉദ്യോഗസ്ഥര്‍

1500 പോലീസ് ഉദ്യോഗസ്ഥര്‍

മുന്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചു പോയെന്നുമാണ് മന്ത്രി പറയുന്നത്. 25 സിസി ടിവികളാണ് വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്നതെന്നും മന്ത്രി. 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നതെന്നും മന്ത്രി പറയുന്നു.

 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

അതേസമയം സംഭവത്തില്‍ പ്രതികളായവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക ഡിജിപി ഓംപ്രകാശ് അറിയിച്ചു. പീഡനനവുമായി ബന്ധപ്പെട്ട് ഒരു പരാതി പോലും ലഭിച്ചിരുന്നില്ലെന്നാണ് സിറ്റി പോലീസ് കമ്മിഷ്ണര്‍ നേരത്തെ പറഞ്ഞത്.

 പീഡനക്കേസ് ഇല്ല

പീഡനക്കേസ് ഇല്ല

ശനിയാഴ്ച രാത്രി കണ്‍ട്രോള്‍ റൂമിലേക്ക് 450 ഫോണ്‍കോളുകളാണ് വന്നിരുന്നതെന്നും എന്നാല്‍ ഇതില്‍ ഒരെണ്ണം പോലും ബലാത്സംഗവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം അറിയിക്കുന്നു. പത്ത് മണി മുതല്‍ പുലര്‍ച്ചെ വരെയാണ് കോളുകള്‍ വന്നിരുന്നതെന്നും പോലീസ്.

 ദുരന്തമായി പുതുവര്‍ഷം

ദുരന്തമായി പുതുവര്‍ഷം

ബംഗളൂരുവിലെ എംജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലെ പുതുവര്‍ഷാഘോഷ പരിപാടികള്‍ക്കിടെയാണ് സ്ത്രീകള്‍ക്കു നേരെ അതിക്രമം ഉണ്ടായത്. പുരുഷന്മാര്‍ അസഭ്യ വര്‍ഷം നടത്തുകയും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രതികരണം

സമൂഹമാധ്യമങ്ങളില്‍ പ്രതികരണം

ആയിരത്തിലധികം വരുന്ന പോലീസ് ഉദ്യോഗസ്തരെ നോക്കുകുത്തികളാക്കിയായിരുന്നു പുരുഷന്മാര്‍ അഴിഞ്ഞാടിയത്. സംഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പല സ്ത്രീകളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

English summary
Terming the reports of mass molestation of women in Bengaluru’s MG Road and Brigade Road on New Year as unfortunate, Karnataka Home Minister G Parameshwara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X