Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യയുടെ മന്ത്രിക്ക് 25 ലക്ഷത്തിന്റെ ആഡംബര കാര്‍, കാരണം കേട്ടാല്‍ ചിരിച്ചുപോകും !

ബെംഗളൂരു: കര്‍ണാടക മന്ത്രിമാര്‍ക്കിത് ശനിദശയുടെ കാലമാണെന്നു തോന്നുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാച്ച് വിവാദം ഒരു വിധം ഒതുങ്ങിവരുന്നതിനിടെയാണ് എക്‌സൈസ് മന്ത്രി മനോഹര്‍ തഹസില്‍ദാറിന് സര്‍ക്കാര്‍ 25 ലക്ഷത്തിന്റെ കാര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട പുതിയ വിവാദം. നടുവേദനയാണെന്ന കാരണത്താലാണ് മന്ത്രി ആഡംബര കാര്‍ ആവശ്യപ്പെട്ടതെന്നാണ് പറയുന്നത്.

മന്ത്രിമാര്‍ക്ക് 13 ലക്ഷത്തില്‍ കൂടുതല്‍ വിലയുളള വാഹനങ്ങള്‍ അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിയമം. എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ, മനോഹര്‍ തഹസില്‍ദാറിന് ടൊയോട്ട ഫോര്‍ച്ച്യൂണര്‍ അനുവദിച്ചതെന്നാണ് ആരോപണം ഉയരുന്നത്. ബെംഗളൂരുവില്‍ നിന്നും ഹവേരി ജില്ലയിലേയ്ക്കുളള 300 കിലോമീററര്‍ സാധാരണ കാറിലിരുന്ന് യാത്ര ചെയ്ത് തന്റെ നടുവേദന കൂടി എന്നാണ് മനോഹര്‍ പറയുന്നത്.

manohartahsildar

ഹാവേരിയിലെ ഹനഗല്‍ മണ്ഡലത്തില്‍ നിന്നുളള എം എല്‍ എയാണ് മനോഹര്‍ തഹസില്‍ദാര്‍. ടൊയോട്ട ഇന്നോവ കാര്‍ ആണ് മന്ത്രി ഇതുവരെ ഉപയോഗിച്ചിരുന്നത്. 25 ലക്ഷത്തിന്റെ ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാറാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ആവശ്യം കേട്ടപാതി ആംഡബരകാര്‍ അനുവദിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.

നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 70 ലക്ഷത്തോളം വില വരുന്ന വൈര കല്ലുകള്‍ പതിപ്പിച്ച വാച്ച് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വാച്ച് മാത്രമല്ല, സില്‍ക്ക് ഷര്‍ട്ടും വില കൂടിയ കണ്ണടയും മറ്റും ഉപയോഗിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു ആഡംബരപ്രിയനാണ് എന്നാണ് രാഷ്ട്രീ എതിരാളികള്‍ പറയുന്നത്. മുഖ്യമന്ത്രി തന്നെ ആഡംബര പ്രിയനായിരിക്കേ മന്ത്രിമാര്‍ ആഡംബര കാറുകള്‍ ഉപയോഗിക്കുന്നതില്‍ പ്രത്യേകിച്ചൊന്നും പറയേണ്ട കാര്യമില്ലെന്ന് കരുതുന്നവരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+