കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചസാരയ്ക്കും വില കൂടും

  • By Aswathi
Google Oneindia Malayalam News

ദില്ലി: പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം തികയുമ്പോള്‍ കുത്തനെയുള്ള വിലക്കയറ്റം തുടരുന്നു. പാലിനും അരിക്കും പാചകവാതകത്തിനും യാത്രാകൂലിക്കും വിലകൂട്ടിയതിനു ശേഷം ഇപ്പോഴിതാ പഞ്ചസാരയ്ക്കും. പഞ്ചസാരയുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയതോടെയാണ് വിലക്കയറ്റം സംഭവിക്കുന്നത്.

ഇറക്കുമതി തീരുവ കൂട്ടിയതോടെ ചില്ലറ വിലയില്‍ വര്‍ധനവുണ്ടായി. പതിനഞ്ച് ശതമാനത്തില്‍ നിന്ന് നാല്‍പത് ശതമാനമായാണ് ഇറക്കുമതി തീരുവ കൂട്ടിയിരിക്കുന്നത്. ഇതോടെ ചില്ലറ വില്‍പനയില്‍ മൂന്ന് രൂപയുടേയെങ്കിലും വിലക്കയറ്റമുണ്ടാകും.

sugar

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി റാംവിലാസ് പസ്വാനാണ് നിരക്കു വര്‍ദ്ധന പ്രഖ്യാപിച്ചത്. പഞ്ചസാര വ്യവസായം നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ നിയോഗിച്ച ഉന്നതല സമിതിയുടെ യോഗത്തിലാണ് തീരുമാനം.

ധനമന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിസഭയുടെയും അംഗീകാരം ലഭിച്ചാലുടന്‍ പതിയ തീരുവ നടപ്പാക്കും. ഈ വര്‍ഷം അവസാനം മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടി.

റെയില്‍വെ നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് കേരളത്തില്‍ അരിവിലയില്‍ വര്‍ധനവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി അനൂപ് ജേക്കബ് പറഞ്ഞിരുന്നു. തീവണ്ടിക്കൂലിയും പാചകവാതക വിലയും കൂടിയത് സംസ്ഥാനത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അതിനിടയില്‍ പാല്‍വിലയും കൂടുമെന്ന് കെസി ജോസഫ് അറിയിച്ചിരുന്നു.

English summary
Ahead of assembly elections in Maharashtra, the government on Monday announced a series of measures for the sugar industry, including an increase in the import duty from 15% to 40%, to improve its financial health but may end up pushing up the price of the sweetened by Rs 2-3 a kg for consumers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X