കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുകേഷ് ചന്ദ്രശേഖറിനെ വൈകാതെ ബിജെപിയില്‍ കാണാം; പരിഹസിച്ച് അരവിന്ദ് കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തിന് അരവിന്ദ് കെജ്രിവാളിന്റെ മറുപടി. സുകേഷിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. വൈകാതെ അവനെ ബിജെപിയില്‍ കാണാമെന്നും കെജ്രിവാള്‍ പരിഹസിച്ചു.

എപ്പോള്‍ വേണമെങ്കില്‍ അയാള്‍ ബിജെപിയില്‍ ചേര്‍ന്ന്പ്രവര്‍ത്തിക്കുന്നത് കാണാം. ബിജെപിയുടെ ഭാഷയാണ് സുകേഷ് പറയുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. നേരത്തെ സുകേഷിന്റെ രണ്ടാമത്തെ കത്തും എഎപി സര്‍ക്കാരിനെതിരെയുള്ളതായിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ വിദ്യാഭ്യാസ മോഡലിനെതിരെയുള്ളതായിരുന്നു ഈ കത്തുകള്‍.

1

ബിജെപി കെജ്രിവാളിന് നുണപരിശോധന നടത്തമമെന്നാണ്. ബിജെപിയുടെ അതേ ഭാഷ ഇപ്പോഴും സുകേഷ് ചന്ദ്രശേഖറും പഠിച്ചിരിക്കുകയാണ്. ബിജെപിയില്‍ ചേരാന്‍ അവന് പരിശീലനം ലഭിച്ച് കൊണ്ടിരിക്കുകയാണ്. അതാണ് അവരുടെ ഭാഷ സംസാരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവന്‍ ബിജെപിയില്‍ ചേരാമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണംഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

ഉറപ്പായും ബിജെപി സുകേഷിനെ താരപ്രചാരകനാക്കി മാറ്റും. റാലികള്‍ക്കിടെ ആളുകള്‍ അവനെ കാണാനെത്തും. അവന്റെ കഥകള്‍ കേള്‍ക്കാന്‍ ആളുകളെത്തും. ആ സമയത്തെങ്കിലും ബിജെപിയുടെ റാലികള്‍ വലിയ ജനസാന്നിധ്യമുണ്ടാകുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

കടുത്ത പരിഹാസമാണ് കെജ്രിവാളില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ബിജെപി അവനെ ഉടന്‍ തന്നെ പാര്‍ട്ടിയില്‍ എടുക്കണം, എന്നിട്ട് പാര്‍ട്ടി അധ്യക്ഷനായി പ്രഖ്യാപിക്കണമെന്നും കെജ്രിവാള്‍ പരിഹസിച്ചു. ദില്ലി സ്‌കൂളുമായി ബന്ധപ്പെട്ടുള്ള പിആര്‍ പ്രചാരണത്തിന് താനാണ് ടീമിനെ തയ്യാറാക്കി കൊടുത്തതെന്ന് സുകേഷ് ചന്ദ്രശേഖര്‍ നേരത്തെ പറഞ്ഞിരുന്നു.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

ഇതിന് പിന്നാലെ കെജ്രിവാള്‍ കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. എട്ടര ലക്ഷം അമേരിക്കന്‍ ഡോളറും, പതിനഞ്ച് ശതമാനം അധിക കമ്മീഷനുമാണ് പിആര്‍ ടീമിന് നല്‍കിയത്. ദില്ലി സ്‌കൂള്‍ മോഡല്‍ അമേരിക്കന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാനായിരുന്നു ഇത് ചെയ്തതെന്നും സുകേഷ് കത്തില്‍ പറഞ്ഞിരുന്നു.

നേരത്തെ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയ്ക്കും സുകേഷ് കത്തയച്ചിരുന്നു. എഎപിയുടെ മന്ത്രി സത്യേന്ദര്‍ ജെയിന് പത്ത് കോടി രൂപ തന്നെ സംരക്ഷിക്കാനുള്ള പണമായി നല്‍കിയിരുന്നുവെന്നാണ് സുകേഷ് അവകാശപ്പെട്ടത്. തന്റെ രണ്ട് കത്തിലും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണ്.

ഒരു പോളിഗ്രാഫ് ടെസ്റ്റിന് താന്‍ തയ്യാറാണ്. അതിലൂടെ സത്യങ്ങള്‍ അറിയാം. എല്ലാ ആരോപണങ്ങളും ശരിയാണ്.എഎപി പറയുന്നതാണ് ശരിയെങ്കില്‍, കെജ്രിവാളിനും സത്യേന്ദര്‍ ജെയിനും ഒന്നും സംഭവിക്കില്ല. അതുകൊണ്ട് പോളിഗ്രാഫ് ടെസ്റ്റ് നടത്തണമെന്നും സുകേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

English summary
sukesh chandrasekhar will join bjp, arvind kejriwal mocks bjp and his letters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X