Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദ പുഷ്കർ കേസ്: ശശി തരൂരിന്റെ മേല്‍ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് വീണ്ടും മാറ്റി

ദില്ലി; സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണോയെന്നതിൽ വിധി പറയുന്നത് വീണ്ടും മാറ്റി ദില്ലി കോടതി. ഇത് രണ്ടാം തവണയാണ് വിധി പറയുന്നത് മാറ്റിയത്.നേരത്തേ ജൂൺ 16 നായിരുന്നു വിധി പറയാനിരുന്നനത്. എന്നാൽ ജുലൈ രണ്ടിലേക്ക് വിധി പറയുന്നത് മാറ്റുകയായിരുന്നു.

ആത്മഹത്യാ പ്രേരണയ്ക്കോ കൊലപാതകത്തിനോ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. എന്നാൽ കേസിൽ തനിക്കെതിരെ തെളിവില്ലെന്നാണ് തരൂരിന്റെ വാദം. സുന്ദയുടേത് അപകട മരണം ആണെന്നും ആത്മഹത്യായോ നരഹത്യായോ ആയി കണക്കാക്കാൻ സാധിക്കില്ലെന്നും തരൂർ പറയുന്നു.

 18-1390027794-sunanda

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

Recommended Video

cmsvideo
    ശശി തരൂർ - സുനന്ദ ദമ്പതികളുടെ ജീവിതത്തിലൂടെ ഒരു യാത്ര | Oneindia Malayalam

    2014 ജനുവരി പതിനേഴിനാണ് ദില്ലിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.സുനന്ദ പുഷ്കർ പൂർണ ആരോഗ്യവതിയാണെന്നും ഉറക്ക് ഗുളികയായ ആല്‍പ്രസോലം ഉള്ളില്‍ ചെന്നതാവാം മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രോസിക്യൂഷൻ വാദം. തൻറ ഭർത്താവായ ശശി തരൂരിന്റെ വിവാഹേതര ബന്ധുവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അവർ കടുത്ത മാനസിക വേദന അനുഭവിച്ചിരുതായും പ്രോസിക്യൂഷൻ കേസിൽ വാദിച്ചിരുന്നു.അതുകൊണ്ട് തന്നെ ഗാർഹിക പീഡനം,ആത്മഹത്യ കുറ്റങ്ങൾ തരൂരിന് മേൽ ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം.

    എന്നാൽ സുന്ദയുടേത് ആകസ്മിക മരണമാണെന്നാണ് തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ നേരത്തേ കോടതിയിൽ വ്യക്തമാക്കിയത്. സുനന്ദയുടെ മരത്തിന്റെ യഥാർത്ഥ കാരണം സ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്നും പഹ്വ ചൂണ്ടിക്കാട്ടിയിരുന്നു.

    റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+