സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ മല്‍പ്പിടുത്തത്തിനിടെ; മരിക്കുമ്പോള്‍ ആരോഗ്യവതി
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുന്നില്ല. മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകള്‍ മരണ കാരണമല്ലെങ്കിലും അവ മല്‍പ്പിടിത്തത്തിനിടെ ഉണ്ടായതാണെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മരണ സമയത്ത് സുനന്ദ ആരോഗ്യവതിയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രത്യേകിച്ച രോഗങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു. അപ്പോള്‍ ഇത്രനാളും പറഞ്ഞ കാര്യങ്ങളെല്ലാം എന്തായിരുന്നു...
ഇതിനിടെ ഗുരുവായൂരില്‍ ആയുര്‍വേദ ചികിത്സ പൂര്‍ത്തിയാക്കിയ ശശി തരൂര്‍ ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. സുനന്ദ കൊല്ലപ്പെട്ടതാണെന്ന പോലീസ് കണ്ടെത്തല്‍ ഞെട്ടല്‍ ഉണ്ടാക്കിയെന്നാണ് തരൂര്‍ ഗുരുവായൂരില്‍ പറഞ്ഞത്. പോലീസ് അന്വേഷണം സംബന്ധിച്ച് ചില സംശയങ്ങളും ചോദ്യങ്ങളും ഉണ്ടെന്നും തരൂര്‍ പറയുന്നുണ്ട്.

ശരീരത്തിലെ മുറിവുകള്‍
സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ മല്‍പ്പിടിത്തത്തിനിടെയാണ് ഉണ്ടായിട്ടുള്ളതെന്നാണ് എഫ്‌ഐ ആറില്‍ പറയുന്നത്. ഒരുമുറിവ് സൂചികൊണ്ട് കുത്തിയുണ്ടായതാണ്.

പതിനഞ്ച് മുറിവുകള്‍
സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകള്‍ ഉണ്ടായിരുന്നു എന്ന് എഫ്‌ഐആര്‍. ഇതില്‍ 14 എണ്ണവും ഗുരുതര മുറിവുകളല്ല.

ദന്തക്ഷതങ്ങള്‍
12-ാം നമ്പര്‍ മുറിവ് പല്ലുകൊണ്ടുള്ള കടിയേറ്റതാണെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

മുറിവുകളുടെ പഴക്കം
എത്ര പഴക്കമുണ്ടായിരുന്നു സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ക്ക്...? ഈ ചോദ്യം പലരുടേയും മനസ്സില്‍ ഉയര്‍ന്നതായിരുന്നു. 12 മണിക്കൂര്‍ മുതല്‍ 4 ദിവസം വരെ പഴക്കമുള്ളതാണ് സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ എന്നാണ് എഫ്‌ഐആര്‍.

ആരോഗ്യവതി
കൊല്ലപ്പെടുമ്പോള്‍ സുനന്ദ ആരോഗ്യവതിയായിരുന്നു. പ്രത്യേകിച്ച് രോഗങ്ങളൊന്നും തന്നെ അവര്‍ക്കുണ്ടായിരുന്നില്ലെന്നും എഫ്‌ഐആര്‍

ഭക്ഷണം കഴിച്ചിരുന്നില്ലേ
മരണത്തിന് മുമ്പ് സുനന്ദ ശരിക്കും ഭക്ഷണം കഴിച്ചിരുന്നില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. സുനന്ദക്ക് പല അസുഖങ്ങളും ഉണ്ടെന്ന് ശശി തരൂര്‍ മുമ്പ് പറഞ്ഞിരുന്നു.

നുണ പരിശോധന
ശശി തരൂരിന്റെ അടുത്ത സഹായികളെ നുണപരിശോധനക്ക് വിധേയരാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications