സുനന്ദയുടെ മരണം, സുഹൃത്തിന്‍റെ പ്രതികരണം

മെഹറും തരൂരും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങള്‍ ദില്ലി പൊലീസിന് കൈമാറാന്‍ കാത്തിരിയ്ക്കുകയായിരുന്നു സുനന്ദയെന്നും നളിനി പറഞ്ഞു. ഏഴ് മിനിട്ടോളം ഇരുവരും സംസാരിച്ചു. തരൂരിന് മെഹറുമായി ബന്ധമുണ്ടെന്ന് സംഭാഷണത്തിലുടനീളം സുനന്ദ ആവര്‍ത്തിച്ചു.
ഉച്ചയ്ക്ക് 12 മണിയോടടുപ്പിച്ചാണ് സുനന്ദ നളിനിയെ വിളിച്ചത്. തനിയ്ക്ക് എന്തോ മരാകരോഗമുണ്ടെന്നൊരു തോന്നല്‍ സുന്ദയ്ക്കുണ്ടായിരുന്നെന്നും നളിനി പറഞ്ഞു. ഉദരാശയ കാന്‍സറാണോ എന്ന് പോലും സുനന്ദ സംശയിച്ചിരുന്നതായും നളിനി പറഞ്ഞു. കേരളത്തിലെ ഒരു ആശുപത്രിയില്‍ പരിശോധന നടത്തിയ കാര്യവും അവര്‍ പറഞ്ഞിരുന്നു.
എല്ലാവരും സുനന്ദയെ സ്‌നേഹിയ്ക്കുന്നുണ്ടെന്നും മെഹറിന്റെ കാര്യത്തില്‍ വിഷമിയ്‌ക്കെണ്ടെന്നും നളിനി സുനന്ദയെ ആശ്വസിപ്പിച്ചു












Click it and Unblock the Notifications