കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അമേരിക്കക്ക് മുന്നില്‍ മുട്ടുമടക്കി; ആണവകരാറിന്റെ വിശദാംശങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബരാക് ഒബാമയുടെ സന്ദര്‍ശനത്തോടെ ഇന്ത്യ-അമേരിക്ക ആണവ കരാര്‍ യാഥാര്‍ത്ഥ്യമായെങ്കിലും അത് ഇന്ത്യക്ക് ഭാവിയില്‍ വന്‍ തിരിച്ചടിയാകുമെന്ന് ആക്ഷേപം. കരാര്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ടു.

ആണവകരാറില്‍ അമേരിക്കന്‍ കമ്പനികളെ സുരക്ഷിതരാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഒപ്പിട്ട കരാര്‍. ആണവദുരന്തം ഉണ്ടായാല്‍ അമേരിക്കന്‍ കമ്പനികള്‍ ഒരു നഷ്ടപരിഹാരവും നല്‍കേണ്ടതില്ല.

Modi Obama

ഈ പ്രശനം പരിഹരിക്കാന്‍ ഇന്‍ഷുറന്‍സ് പൂള്‍ സൃഷ്ടിക്കും എന്നാണ് കരാറില്‍ ഉറപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഈ തുക ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ തന്നെ നല്‍കേണ്ടി വരും. ഇന്‍ഷുറന്‍സിന്റെ പ്രീമിയവും അമേരിക്കന്‍ കമ്പനികള്‍ അടക്കേണ്ടതില്ല. ആ തുകയും ആണവ പദ്ധതിയുടെ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ച് ഇന്ത്യ തന്നെ നല്‍കും.

ചുരുക്കി പറഞ്ഞാല്‍ ഭോപ്പാല്‍ ദുരന്തത്തില്‍ അമേരിക്കന്‍ കമ്പനിക്കെതിരെ കേസെടുത്തതുപോലെ ഇനി ഒരു ആണവ ദുരന്തം ഉണ്ടായാല്‍ കേസെടുക്കാന്‍ പോലും ഇന്ത്യക്ക് കഴിയില്ലെന്ന് സാരം. ആണവ ബാധ്യത നിയമത്തെ തള്ളിയാണ് നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ആണവ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

ആണവ ദുരന്തം ഉണ്ടായാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം തേടാനാവില്ലെന്ന ഗുരുതരാവസ്ഥയാണ് വരാന്‍ പോകുന്നത്. ആണവസാമഗ്രികള്‍ വിതരം ചെയ്യുന്ന കമ്പനികള്‍ വിദേശത്തുള്ളവയെങ്കില്‍, അവിടത്തെ കോടതിയെ പോലും ഇരകള്‍ക്ക് സമീപിക്കാന്‍ സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
Suppliers Can't Be Sued For Accidents, Operators Can: Details of Nuclear Deal With US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X