മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി വ്യാഴാഴ്ച മുതല്‍ വാദം കേള്‍ക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി വ്യാഴാഴ്ച മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് ജെ ഖെഹാര്‍ നയിക്കുന്ന അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് മുസ്ലീങ്ങള്‍ക്കിടയിലെ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യ സമ്പ്രദായം എന്നിവയുടെ നിയമ സാധുത പരിശോധിക്കുന്നത്.

ജസ്റ്റീസുമാരായ കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍, യുയു ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്നതാണ് ബെഞ്ച്. സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ഹിന്ദു, മുസ്ലീം തുടങ്ങി വിവിധ മതവിഭാഗങ്ങളില്‍ നിന്നുമുള്ളതാണ് ബെഞ്ച് അംഗങ്ങള്‍.

നിയമത്തിന്റെ കണ്ണില്‍ മോശമാണ്

നിയമത്തിന്റെ കണ്ണില്‍ മോശമാണ്

മുത്തലാഖ് സമ്പ്രദായം നിയമത്തിന്റെ കണ്ണില്‍ മോശമായ കാര്യമാണെന്ന് അലഹാബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. വിവാഹം ഉടമ്പടിയാണ്. ഭര്‍ത്താവിന് ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

തെറ്റായ കാര്യം

തെറ്റായ കാര്യം

മുത്തലാഖ് നിലനില്‍ക്കുന്നതല്ലെന്നും അത് തെറ്റായ കാര്യമാണെന്നും കോടതി പറഞ്ഞു. ഭാര്യ ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പറഞ്ഞത്.

രാഷ്ട്രീയ കാഴ്ചപ്പാട്

രാഷ്ട്രീയ കാഴ്ചപ്പാട്

മുത്തലാഖ് വിഷയം ഒരിക്കലും രാഷ്ട്രീയ കാഴ്ചപാടോടെ കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദില്ലിയില്‍ ബസവ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദഹേം മുത്തലാഖിനെ കുറിച്ച് സംസാരിച്ചത്.

മുത്തലാഖിന് അവസാനം

മുത്തലാഖിന് അവസാനം

18 മാസംകൊണ്ട് അവസാനമുണ്ടാകുമെന്നും മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപ്പെടേണ്ടെന്നും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നു.

English summary
Supreme Court to commence hearing on triple talaq from tomorrow.
Please Wait while comments are loading...