കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ വിശ്വാസവോട്ടെടുപ്പ്? കോണ്‍ഗ്രസിന് സമ്മതം.. സമയം വേണമെന്ന് ബിജെപി, സുപ്രീം കോടതിയിൽ പൊട്ടിച്ചിരി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
    Breaking : കർണാടകയിൽ നാളെ അവിശ്വാസ വോട്ടെടുപ്പ് | Oneindia Malayalam

    Newest First Oldest First
    11:42 AM, 18 May

    യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ റദ്ദാക്കാതെ കോടതി. അതേസമയം വിശ്വാസ വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് പ്രോടേം സ്പീക്കര്‍ക്ക് തിരുമാനിക്കാമെന്നും കോടതി
    11:40 AM, 18 May

    തിങ്കളാഴ്ച വരെ വോട്ടെടുപ്പിന് സമയം അനുവദിക്കില്ലെന്നും രഹസ്യ ബാലറ്റ് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
    11:38 AM, 18 May

    ബിജെപിയുടെ ആവശ്യം കോടതി തള്ളി. നാളെ വൈകീട്ട് നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി വ്യക്തമാക്കി. രഹസ്യബാലറ്റ് നടത്തില്ലെന്നും കോടതി വ്യക്തമാക്കി.
    11:34 AM, 18 May

    നാളെ ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യത്തെ എതിര്‍ത്ത് ബിജെപി. അനുകൂലിച്ച് കോണ്‍ഗ്രസും ജെഡിഎസും
    11:33 AM, 18 May

    പിന്തുണയ്ക്കുന്നവരുടെ കത്ത് കോണ്‍ഗ്രസ്-ജെഡിയു സഖ്യം ഗവര്‍ണര്‍ക്ക് നല്‍കിയില്ലെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്ത കോടതിയില്‍
    11:22 AM, 18 May

    നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയ്യാറാണെന്ന് യെദ്യൂരപ്പ
    11:22 AM, 18 May

    ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ നിയമവശം പിന്നീട് പരിഗണിക്കാമെന്ന് കോടതി
    11:22 AM, 18 May

    സുരക്ഷ നല്‍കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിക്കാമെന്നും കോടതി വ്യക്തമാക്കി.
    11:19 AM, 18 May

    വോട്ടെടുപ്പിനായി എല്ലാ എംഎല്‍എമാരേയും എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്നും കോടതി വാദത്തിനിടെ ഉറപ്പ് നല്‍കി.
    11:18 AM, 18 May

    സുപ്രീം കോടതി ഗവര്‍ണറുടെ തിരുമാനം റദ്ദാക്കാന്‍ സാധ്യതയില്ല. ഗവര്‍ണറുടെ വാദം സംബന്ധിച്ച ശരിതെറ്റുകളെ കുറിച്ച് ഇഴ കീറി പരിശോധിച്ചാല്‍ ഒരു അന്തിമ തിരുമാനത്തിലെത്താന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കട്ടെ. യെദ്യൂരപ്പ ഒരു ദിവസം കൂടി മുഖ്യമന്ത്രിയായി തുടരട്ടേയെന്നും കോടതി വാദത്തിനിടെ ചോദിച്ചു.
    11:16 AM, 18 May

    നാളെ നിയമസഭയില്‍ യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടി വരും
    11:11 AM, 18 May

    ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലെന്ന് സുപ്രീം കോടതി
    11:10 AM, 18 May

    ഗവര്‍ണറുടെ വിവേചനാധികാരത്തിലെ നിയമപ്രശ്നങ്ങള്‍ പിന്നീട് വിശദമായി കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കും
    11:09 AM, 18 May

    നാളെ ഭൂരിപക്ഷം തെളിയിക്കാമോയെന്ന ചോദ്യത്തെ എതിര്‍ക്കാതെ ബിജെപി
    11:08 AM, 18 May

    ഭൂരിപക്ഷം തെളിയിക്കണമെന്നത് അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ്
    11:05 AM, 18 May

    കുതിരക്കച്ചവടത്തിന് കളമൊരുക്കാതിരിക്കാന്‍ നാളത്തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയി്കട്ടേയെന്നാണ് കോടതിയുടെ നിലപാട്
    11:05 AM, 18 May

    തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും ഉള്ള സഖ്യം വ്യത്യസ്തമെന്ന് കോടതി. ഒന്നുകില്‍ നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കട്ടെയെന്ന് കോടതി
    11:03 AM, 18 May

    കര്‍ണാടക കേസില്‍ വാദം തുടരുന്നു.എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചതെന്ന് കോടതി

    ബെംഗളൂരു: ഭൂരിപക്ഷം ഉണ്ടെന്ന് അവകാശവാദമുന്നയിച്ച് ബിഎസ് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് സുപ്രീം കോടതി ഇന്ന് പരിശോധിക്കും. കത്ത് ഇന്ന് പത്തരയോടെ സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്നാണ് മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടത്. രാജ്യം ഉറ്റുനോക്കുന്ന വിധിയായതിനാല്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്. കത്തിന്‍റെ ഉള്ളടക്കം സുപ്രീം കോടതിക്ക് മുന്നാകെ ബോധ്യപ്പെടുത്താന്‍ ആയില്ലേങ്കില്‍ യെദ്യൂരപ്പയുടെ സര്‍ക്കാര്‍ താഴെവീഴും.

    sup dis

    117 പേരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് തള്ളിയാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. നിലവില്‍ ബിജെപിക്ക് 104 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്. എത്ര പേരുടെ പിന്തുണ ഉണ്ടെന്ന് കാണിച്ചാണ് ഗവര്‍ണര്‍ക്ക് ബിജെപി കത്ത് നല്‍കിയിരിക്കുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

    കത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തക്ക ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെന്ന് സുപ്രീം കോടതി കണ്ടെത്തുകയാണെങ്കില്‍ മൂന്ന് സാധ്യകളാകും പിന്നീട് കോടതി പരിഗണിക്കുക.
    1. ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പ സര്‍ക്കാരിന് കോടതി നിശ്ചിത സമയം അനുവദിക്കും.
    2. നേരത്തേ ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പ സര്‍ക്കാരിന് അനുവദിച്ച 15 ദിവസം എന്ന ദിവസപരിധി കുറച്ച് ഒന്നോ രണ്ടോ ദിവസത്തിനകം എന്ന നിര്‍ദ്ദേശം നല്‍കിയേക്കും.
    3.117 പേരുടെ പിന്തുണ ഉണ്ടെന്ന് ഗവര്‍ണര്‍ക്ക് ആദ്യം കത്ത് നല്‍കിയ കോണ്‍-ജെഡിഎസ് സഖ്യത്തിന് കോടതി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കിയേക്കും.

    English summary
    supreme court to consider congress plea today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X