കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി: തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന് സുപ്രീം കോടതി.. ഒരു തുള്ളി വെള്ളമില്ലെന്ന് കര്‍ണാടക!

  • By Kishor
Google Oneindia Malayalam News

ദില്ലി: കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. തമിഴ്നാടിന് വെള്ളം കൊടുക്കാന്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് പരമോന്നത കോടതി. 10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം കര്‍ണാടകം തമിഴ്നാടിന് കൊടുക്കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതിയുടെ പ്രത്യേക കമ്മിറ്റി ഇക്കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യും.

<strong>പഞ്ചാബി ഹൗസിന് 18 വര്‍ഷം തികഞ്ഞു.. ട്രോളുകളുടെ രാജാവ് രമണന് വിശുദ്ധപദവി... രമണന്‍ ഡാ!</strong>പഞ്ചാബി ഹൗസിന് 18 വര്‍ഷം തികഞ്ഞു.. ട്രോളുകളുടെ രാജാവ് രമണന് വിശുദ്ധപദവി... രമണന്‍ ഡാ!

കാവേരി നദിയില്‍ നിന്നും വെള്ളം വിട്ടുകിട്ടണമെന്ന ആവശ്യവുമായി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ട്, തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ ഇനി തങ്ങളുടെ പക്കല്‍ വെള്ളമില്ല എന്നാണ് കര്‍ണാടകയുടെ വാദം.

water

ഈ വര്‍ഷം ഇതുവരെയായി 33 ടിഎംസി വെള്ളം മാത്രമേ കിട്ടിയിട്ടുള്ളൂ എന്നാണ് തമിഴ്‌നാട് പറയുന്നത്. കരാര്‍ പ്രകാരം പ്രതിവര്‍ഷം 94 ടി എം സി വെള്ളമാണ് തമിഴ്‌നാടിന് കാവേരിയില്‍ നിന്നും കിട്ടേണ്ടത്. മഴ തീരെക്കുറഞ്ഞ വര്‍ഷങ്ങളില്‍ 64 ടി എം സിയെങ്കിലും കിട്ടണം. ഇത്തവണ മഴ കുറവാണെന്ന കാര്യം തമിഴ്‌നാട് പരിഗണിക്കാന്‍ കൂട്ടാക്കുന്നില്ല എന്നാണ് കര്‍ണാടകയുടെ വാദം. പ്രശ്‌നങ്ങള്‍ പഠിക്കാനായി സുപ്രീം കോടതി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന് കര്‍ണാടക ആവശ്യപ്പെടുന്നു.

രണ്ട് സംസ്ഥാനങ്ങളിലെയും സാധാരണ ജീവിതത്തെയും കൃഷിയെയും സാരമായി ബാധിക്കുന്ന വിഷയമാണ് കാവേരി നദീജല തര്‍ക്കം. ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. കാവേരി ജലം കിട്ടിയാല്‍ 40000 ഏക്കര്‍ കൃഷിഭൂമി രക്ഷിച്ചെടുക്കാം എന്നാണ് തമിഴ്‌നാട് കരുതുന്നത്. എന്നാല്‍ തമിഴ്‌നാട് ആവശ്യപ്പെടുന്ന വെള്ളം നല്‍കാന്‍ കര്‍ണാടകയ്ക്കും സാധിക്കില്ല.

English summary
The Supreme Court ordered Karnataka to release 15,000 cusecs of Cauvery water to Tamil Nadu for ten days. The court also ordered the supervisory committee to decide on the issue relating to the release of water during this period of ten days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X