കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ച് സുപ്രീം കോടതി. ഫെബ്രുവരി 10 തിങ്കളാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നറിയിച്ച കോടതി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തുു. ശനിയാഴ്ച ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

എന്തുകൊണ്ട് ഈ വിഷയം ദില്ലി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചില്ലെന്ന് ചോദിച്ച കോടതി ഹര്‍ജിക്കാരോട് തിങ്കളാഴ്ച വാദം കേള്‍ക്കുന്നതിനായി ഒരുങ്ങിയിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍- സ്വകാര്യ ജോലികളില്‍ കന്നഡിഗര്‍ക്ക് 75% സംവരണം: പദ്ധതിയുമായി യെഡിയൂരപ്പ സര്‍ക്കാര്‍!! സര്‍ക്കാര്‍- സ്വകാര്യ ജോലികളില്‍ കന്നഡിഗര്‍ക്ക് 75% സംവരണം: പദ്ധതിയുമായി യെഡിയൂരപ്പ സര്‍ക്കാര്‍!!

അവിടെ ഒരു പ്രശ്നമുണ്ടെന്നും എങ്ങനെയാണ് പരിഹരിക്കേണ്ടതെന്നും നമുക്കറിയാം. കോടതി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. അതിന് ശേഷം മികച്ച ഒരു നിലപാട് സ്വീകരിക്കുമെന്നും ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാണിച്ചു. എന്നാല്‍ തങ്ങളെന്തിനാണ് ദില്ലി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ചോദ്യം.

1579674781-158

Recommended Video

cmsvideo
Shaheen Bagh Accuser Is An Avid BJP Follower | Oneindia Malayalam

ഡിസംബര്‍ 12 മുതലാണ് പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധം ആരംഭിക്കുന്നത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയ പൗരത്വ നിയമ ഭേദഗതി. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതാണ് രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചത്. ഷഹീന്‍ബാഗ് പ്രതിഷേധത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്, ലഖ്നൊ എന്നിവിടങ്ങളില്‍ സമാന രീതിയിലുള്ള പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

English summary
Supreme court extends plea against Shaheen Bagh protesters in to Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X