സുപ്രീം കോടതിയില്‍ ഡിജിറ്റല്‍ ഫയലിങ്!! കോടതികളില്‍ ഡിജിറ്റല്‍വല്‍കരണത്തിന്റെചുവടുവയ്പ്പ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ കോടതികളില്‍ ഡിജിറ്റല്‍ ഫയലിങ് സംവിധാനത്തിനു തുടക്കമിട്ട് സുപ്രീം കോടതി . സുപ്രീം കോടതിയിലെ കേസുകളുമായി ബന്ധപ്പെട്ട് സമഗ്രവിവരങ്ങള്‍ ലഭ്യമാകുന്ന ഓണ്‍ലൈന്‍ സംവിധാനം പ്രധാനമന്ത്രി നരോന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ഇതി മുതല്‍ സുപ്രീം കോടതിയിലെ കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും.ഇത് രാജ്യത്തെ കോടതികളിലെ ഡിജിറ്റല്‍വല്‍കരണത്തിന്റെ ആദ്യ ചുവടുവയ്പ്പാണ്.

സാങ്കേതിക വിദ്യയെ സ്വീകരിക്കാതിരിക്കാന്‍ പലപ്പോഴും തടസമാകുന്നത് ജനങ്ങലുടെ അടഞ്ഞ മാനസിക നിലയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്റഗ്രേറ്റഡ് കേസ് മനേജ്‌മെന്റ് സംവിധാനത്തിലൂടെ ഇതിനോടകം തന്നെ ഡിജിറ്റലായ വിവരങ്ങള്‍ ലഭ്യമാകും. ഈ സംവിധാനത്തിലൂടെ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് കൃത്യമായി കക്ഷികള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.സാങ്കേതിക വിദ്യയുടെ ഗുണങ്ങല്‍ പാവപ്പെട്ടവര്‍ക്ക് ലഭ്യമാകാന്‍ ഇത്തരം സാകര്യങ്ങള്‍ സഹായകമാകുമെന്നു മോദി പറഞ്ഞു.

suprem court

നൂറുകണക്കിനു പോജുകള്‍ വരുന്ന കേസ് രേഖകളും സത്യവാങ് മൂലവും കൈകാര്യം ചെയ്യുയെന്നതു കക്ഷികളെപോലെ ജഡ്ജിമാര്‍ക്കു അഭിഭാഷകര്‍ക്കും ഒരു പോലെ തലവേദനയാണ്.ഇതിനു പരിഹാരമായാണ് കോടതികളില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വല്‍കരണത്തിനു സുപ്രീം കോടതി തുടക്കമിട്ടിരിക്കുന്നത്.

രാജ്യത്തെ ഹൈക്കോടതികളിലും കീഴ്‌കോടതികളിലും ഡിജിറ്റല്‍ വല്‍കരണമുണ്ടാകാന്‍ കാലതാമസം ഉണ്ടാകരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ പറഞ്ഞു.വളരെ ചെലവ് കുറഞ്ഞതും സുതാര്യവുമായ മാര്‍ഗമാണിതെന്നും കേസിലുണ്ടാകുന്ന നടപടി ക്രമങ്ങള്‍ തത്സമയം അഭിഭാഷകരേയും കക്ഷികളേയും ഇതു ഒരു പോലെ സഹായിക്കുമെന്നു അദ്ദേഹം പറഞ്ഞു.

English summary
The Supreme Court on Wednesday took its first step towards becoming a paperless, digital court with Prime Minister Narendra Modi inaugurating the digital filing system.This will be the first step towards introduction of digital filing and will mark the movement towards a paperless Supreme Court.
Please Wait while comments are loading...