കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമന്റെ വധശിക്ഷ സ്‌റ്റേ ചെയ്തു

  • By Muralidharan
Google Oneindia Malayalam News

ദില്ലി: 1993 മുംബൈ ബോംബ് സ്‌ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമെന്റ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി. മേമന്റെ ഹര്‍ജി പരിഗണിച്ച ബഞ്ചിന് ഐകകണ്‌ഠ്യേന ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത് കൊണ്ട് വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.

സുപ്രീം കോടതി ജഡ്ജിമാര്‍ ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കേസ് വിശാല ബഞ്ചിന് വിട്ടത്. പുതിയ ബഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെ, കുര്യന്‍ ജോസഫ് എന്നിവരാണ് രണ്ട് അഭിപ്രായം പറഞ്ഞത്. അനില്‍ ആര്‍ ദവെ മേമന്റെ ഹര്‍ജി തള്ളുകയായിരുന്നു. കുര്യന്‍ ജോസഫ് വധശിക്ഷ സ്റ്റേ ചെയ്തു.

yakub-memon

2007ല്‍ ടാഡ കോടതിയാണ് യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. മേമന്റെ പുന:പരിശോധനാ ഹരജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ജൂലൈ 30 ന് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കും എന്നാണ് കരുതിയിരുന്നത്. ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത് ശരിയല്ല എന്ന് കാണിച്ചാണ് മേമന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ജൂലൈ 30 ന് വധശിക്ഷ നടപ്പിലാക്കാന്‍ ടാഡ കോടതി തീരുമാനമെടുത്തത് എന്നാണ് യാക്കൂബ് മേമന്‍ ഹര്‍ജിയില്‍ പറയുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കോടതി വധശിക്ഷയ്ക്ക് അനുമതി നല്‍കിയത്.

യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. 1993ല്‍ മുംബൈയിലെ 12 നഗരങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയാണ് യാക്കൂബ് മേമന്‍. മുംബൈയിലെ സ്‌ഫോടനങ്ങളില്‍ ആകെ 257 പേരാണ് കൊല്ലപ്പെട്ടത്.

English summary
The Supreme Court has stayed the execution of 1993 serial blasts convict, Yakub Memon. The matter has been referred to a larger bench for final decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X