കശാപ്പ് നിയന്ത്രണത്തിൽ കേന്ദ്രം രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകണം!! വിജ്ഞാപനത്തിന് സ്റ്റേയില്ല!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കശാപ്പിനായുളള കന്നുകാലി വിൽപ്പന തടയുന്ന കേന്ദ്ര വിജ്ഞാപനത്തിൽ സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം അവശ്യപ്പെട്ടു കൊണ്ടു സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നോട്ടീസയച്ചു. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഹർജിയിൽ ഇടക്കാല ഉത്തരവ് അനുവദിക്കാൻ പറ്റില്ലെന്നും കോടതി അറിയിച്ചു. കേസ് ജൂലൈ 11 പരിഗണിക്കും.

മധ്യപ്രദേശിൽ കർഷകർക്കെതിരെ സർക്കാർ പിടിമുറുക്കുന്നു!!! സംഘം ചേർന്നാൽ അറസ്റ്റു ചെയ്യും !!!

അനുശ്രിയോട് പറഞ്ഞിട്ട് കേട്ടില്ല, ചേട്ടനെ കെട്ടിച്ചു.. പക്ഷെ തിളങ്ങിയത് അനുശ്രീ തന്നെ.. കാണൂ

കന്നുകാലി കശാപ്പ് നിയന്ത്രണ വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്നുള്ള ആവശ്യം കോടതി തള്ളിയിരുന്നു. കേന്ദ്രത്തിന്റെ അഭിപ്രായം കൂടി കേട്ടതിനു ശേഷം മാത്രമേ പ്രശ്നത്തിത്തിൽ നടപടി സ്വീകരിക്കാൻ സാധീക്കുകയുള്ളൂവെന്നും കേടതി അറിയിച്ചു.മലയാളികളായ സാബു സ്റ്റീഫൻ, അബ്ദുൾ ഖുറോഷി എന്നിവരണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11(3) (ഇ) പ്രകാരം അനുവദിച്ചിട്ടുണ്ടെന്നd സാബു ഹർജിയിൽ പറയുന്നുണ്ട്.കൂടാതെ സർക്കാരിന്റെ വിജ്ഞാപനം കർഷകർ വലിയ സമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന് ഖുറോഷിയും ഹർജിയിൽ പറയുന്നുണ്ട്.

cow

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ 28-ാം വകുപ്പുപ്രകാരം മതപരമായ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ബലിനല്‍കുന്നത് അനുവദനീയമാണ്. അതിനാല്‍ വിജ്ഞാപനം വിജ്ഞാപനം ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
The Supreme Court has issued a notice to the Centre on the plea challenging the notification banning sale and purchase of cattle at animal markets for slaughte
Please Wait while comments are loading...