കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയ അല്ല, വേണ്ടത് നീതി! മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ, പിന്തുണച്ച് കേന്ദ്രം, ശിക്ഷ പിന്നീട്!

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് എതിരെയുളള കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി പിന്നീട് വിധി പറയും. കേസില്‍ വിശദമായ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ മൂന്ന് ദിവസത്തെ സമയം അനുവദിച്ചത് കൂടാതെ ഇന്ന് 30 മിനുറ്റ് സമയം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.

എന്നാല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. രാജീവ് ധവാന്‍ ആണ് പ്രശാന്ത് ഭൂഷണിന് വേണ്ടി കോടതിയില്‍ ഹാജരായത്. അതേസമയം പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് എടുത്തത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മാപ്പ് പറയില്ല

മാപ്പ് പറയില്ല

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അടക്കമുളളവരെ വിമര്‍ശിക്കുന്ന ട്വീറ്റുകളുടെ പേരിലാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യക്കേസ് നേരിടുന്നത്. പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ സുപ്രീം കോടതി തിരുത്താന്‍ മൂന്ന് ദിവസത്തെ സമയം അദ്ദേഹത്തിന് അനുവദിച്ചു. എന്നാല്‍ പറഞ്ഞതെല്ലാം പൂര്‍ണ ബോധ്യത്തോടെ ആണെന്നും മാപ്പ് പറയുകയോ കോടതിയുടെ ദയയ്ക്ക് വേണ്ടി യാചിക്കുകയോ ചെയ്യില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ നിലപാട് എടുത്തു.

കുറ്റക്കാരനെന്ന് വിധിച്ചത് റദ്ദാക്കണം

കുറ്റക്കാരനെന്ന് വിധിച്ചത് റദ്ദാക്കണം

ഈ സാഹചര്യത്തിലാണ് പ്രശാന്ത് ഭൂഷണ് ശിക്ഷ വിധിക്കാനുളള നടപടികളിലേക്ക് സുപ്രീം കോടതി കടന്നത്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമോ പ്രസ്താവനയോ പിന്‍വലിക്കില്ലെന്ന് നിലപാടെടുത്ത പ്രശാന്ത് ഭൂഷണ്‍ തന്നെ
കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനെന്ന് വിധിച്ചത് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു. താന്‍ കോടതിയില്‍ നിന്നും ദയ അല്ല, നീതിയാണ് ആവശ്യപ്പെടുന്നത് എന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ഒരു രക്തസാക്ഷിയാക്കരുത്

ഒരു രക്തസാക്ഷിയാക്കരുത്

ബലം പ്രയോഗിച്ച് മാപ്പ് പറയിപ്പിക്കാനാണ് സുപ്രീം കോടതി ശ്രമിക്കുന്നത് എന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജീവ് ധവാന്‍ പറഞ്ഞ്. ശിക്ഷ നല്‍കി പ്രശാന്ത് ഭൂഷണെ ഒരു രക്തസാക്ഷിയാക്കരുതെന്നും ധവാന്‍ ആവശ്യപ്പെട്ടു. ആരെയും നിശബ്ദരാക്കാന്‍ ശ്രമിക്കരുത്. കടുത്ത വിമര്‍ശനങ്ങള്‍ നേരിടാന്‍ സാധിക്കുന്നില്ലെങ്കില്‍ സു്പ്രീം കോടതി തകരുമെന്നും രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
Prashant Bhushan refuses to apologise for his statement | Oneindia Malayalam
ഇത് പോലെ അല്ല പെരുമാറേണ്ടത്

ഇത് പോലെ അല്ല പെരുമാറേണ്ടത്

ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാപ്പ് പറയാന്‍ സാധിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. അതേസമയം മുപ്പത് വര്‍ഷത്തെ അനുഭവ പരിപയം ഉളള പ്രശാന്ത് ഭൂഷണ്‍ ഇത് പോലെ അല്ല പെരുമാറേണ്ടത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളും ന്യായീകരണങ്ങളും മനസ്സിലാക്കുക എന്നത് ബുദ്ധിമുട്ടാണ് എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

മാപ്പ് ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ്?

മാപ്പ് ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ്?

പലതും ഉണക്കാന്‍ കഴിവുളള മാന്ത്രിക വാക്കാണ് മാപ്പ് എന്നത്. മാപ്പ് ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ്? പ്രശാന്ത് ഭൂഷണിന്റെ പല പ്രസ്താവനകളും വേദനാജനകമാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കോടതിയലക്ഷ്യക്കേസില്‍ എന്ത് ശിക്ഷയാണ് പ്രശാന്ത് ഭൂഷണിന് നല്‍കേണ്ടത് എന്ന് രാജീവ് ധവാനോട് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. കോടതിക്ക് പ്രശാന്ത് ഭൂഷണോട് നേരിട്ട് സംസാരിക്കണമെങ്കില്‍ അദ്ദേഹം അതിന് തയ്യാറെണെന്ന് രാജീവ് ധവാന്‍ മറുപടി നല്‍കി.

ശിക്ഷിക്കരുതെന്ന് കേന്ദ്രം

ശിക്ഷിക്കരുതെന്ന് കേന്ദ്രം

എന്നാല്‍ അദ്ദേഹത്തെ എന്തിന് ബുദ്ധിമുട്ടിക്കണമെന്നാണ് കോടതി ചോദിച്ചത്. പ്രശാന്ത് ഭൂഷണ് തടവ് ശിക്ഷയോ അതല്ലെങ്കില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കുകയോ ചെയ്യാമെന്ന് രജീവ് ധവാന്‍ അറിയിച്ചു. അതേസമയം പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കുന്നതിനെതിയാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.

താക്കീത് നല്‍കി വിട്ടാൽ മതി

താക്കീത് നല്‍കി വിട്ടാൽ മതി

പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചാല്‍ ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് താക്കീത് നല്‍കി വിടാന്‍ എജി കോടതിയോട് അഭ്യര്‍ത്ഥിച്ചു. ആവര്‍ത്തിക്കരുത് എന്ന് കോടതി പറഞ്ഞാല്‍ എന്ത് ആവര്‍ത്തിക്കരുത് എന്നാണെന്ന് താന്‍ ചോദിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ നിലപാട് എടുത്തു. താന്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുകയോ മാപ്പ് പറയുകയോ ചെയ്യാത്തെ ആളെ താക്കീത് നല്‍കി വിടുന്നതില്‍ എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് ശിക്ഷ കോടതി പിന്നീടേക്ക് മാറ്റി വെക്കുകയായിരുന്നു.

English summary
Supreme Court postponed verdict on sentence against Prashant Bhushan in Contempt of Court case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X