Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവില്‍ തെണ്ടുന്നതിലും ഭേദമല്ലേ ബാറില്‍ ഡാന്‍സ് കളിക്കുന്നത്: സുപ്രീം കോടതി!

ദില്ലി: സംസ്ഥാനത്ത് പുതിയ ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ലെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും കോടതി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തങ്ങളുടെ പരിധി വിട്ട് പെരുമാറരുതെന്നും പരമോന്നത കോടതി മുന്നറിയിപ്പ് നല്‍കി.

ബാറുകളില്‍ ഡാന്‍സ് ചെയ്യുക എന്നത് അത്ര മോശം കാര്യമല്ല എന്നാണ് കേസ് പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞത്. തെരുവില്‍ പിച്ചയെടുക്കുന്നതിലും എത്രയോ ഭേദമാണ് ബാറുകളില്‍ ഡാന്‍സ് ചെയ്ത് ജീവിക്കുന്നത്. ഡാന്‍സ് എന്ന് പറയുന്നത് ഒരു പ്രൊഫഷനാണ്. അശ്ലീലമില്ലെങ്കില്‍ ആര്‍ക്കും ഈ ജോലി ചെയ്യാവുന്നതേയുള്ളൂ. സര്‍ക്കാരിന് ഇത് അശ്ലീലമാണെങ്കില്‍ നിയന്ത്രിക്കാം. നിരോധിക്കാന്‍ അവകാശമില്ല - കോടതി പറഞ്ഞു.

mumbai-bar-dancers

അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലും തെണ്ടുന്നതിലും ഭേദമാണ് ഡാന്‍സ് ചെയ്യുന്നത്. ഡാന്‍സ് ബാറുകളെ നിയന്ത്രിക്കാന്‍ വേണ്ടി ഏപ്രില്‍ 12ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ തെറ്റിക്കുന്ന ഡാന്‍സ് ബാറിന്റെ ഉടമയ്ക്ക് അഞ്ച് വര്‍ഷം വരെ തടവിനും 25000 രൂപ വരെ പിഴയടക്കാനും ശിക്ഷ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഡാന്‍സ് ബാറുകള്‍ പൂര്‍ണമായി നിരോധിക്കാനും മന്ത്രിസഭ യോഗം തീരുമാനമെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+