കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേജ് ബോര്‍ഡ് നടപ്പാക്കണം; റിവ്യൂ ഹര്‍ജി തള്ളി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പത്രമേഖലയില്‍ വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെ വന്‍കിട പത്രമുതലാളിമാര്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് മജീദിയ കമ്മിറ്റി മുന്നോട്ട് വച്ച വേജ് ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇക്കാര്യം പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്.

2014 ഏപ്രില്‍ മാസം മുതല്‍ വേജ് നിര്‍ദ്ദേശപ്രകാരം ഉള്ള പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണം എന്നായിരുന്നു സുപ്രീം കോടതി. ഇനി ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്.

supreme-court

ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിന് കൂടുതല്‍ സമയം നല്‍കണം എന്നാവശ്യപ്പെട്ട് പത്രം ഉടമകള്‍ നല്‍കിയ ഹര്‍ജിയും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് പി സദാശിവം, ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബഞ്ചാണ് പുന:പരിശോധന ഹര്‍ജികള്‍ തള്ളിയത്. എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് ഹര്‍ജികള്‍ തള്ളുന്നതെന്ന് കോടതി അറിയിച്ചു.

കേരളത്തില്‍ മാധ്യമം ദിനപ്പത്രവും ദേശാഭിമാനിയും മാത്രമാണ് ഭാഗികമായെങ്കിലും വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കിയത്. വേജ് ബോര്‍ഡ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് മാതൃഭൂമിയിലെ ജീവനക്കാര്‍ നടത്തിയ മുന്നേറ്റങ്ങളെ കടുത്ത നടപടികളുമായാണ് മാനേജ്‌മെന്റ് നേരിട്ടത്. ഇതേ തുടര്‍ന്ന് ഗുവാഹത്തിയിലേക്ക് സ്ഥലം മാറ്റിയ സബ് എഡിറ്റര്‍ ശ്രീജിത്ത് പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ പത്രത്തിന്റെ എംഡി എംപി വീരേന്ദ്രകുമാറിനെതിരെ മത്സരിക്കുകയും ചെയ്തു.

English summary
Supreme Court rejected review petitions on Wage Board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X