Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ സത്രമല്ല, ജനസംഖ്യ 140 കോടി കടന്നു; ശ്രീലങ്കന്‍ പൗരന്റെ അഭയാര്‍ത്ഥി അപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാന്‍ ഇന്ത്യ ഒരു സത്രമല്ല എന്ന് സുപ്രീം കോടതി. ശ്രീലങ്കന്‍ പൗരന്റെ അഭയാര്‍ത്ഥി അപേക്ഷ നിരസിച്ച് കൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. ശ്രീലങ്കയില്‍ ഒരുകാലത്ത് സജീവമായിരുന്ന തീവ്രവാദ സംഘടനയായ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) യുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 2015 ല്‍ അറസ്റ്റിലായ ഒരു ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജി പരിഗണിക്കവെ ആണ് കോടതിയുടെ പ്രതികരണം.

ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 2018 ല്‍ യു എ പി എ നിയമപ്രകാരം ഒരു വിചാരണ കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ 2022 ല്‍ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷ ഏഴ് വര്‍ഷമായി കുറച്ചു. എന്നാല്‍ ശിക്ഷ അവസാനിച്ചയുടന്‍ രാജ്യം വിട്ട് നാടുകടത്തുന്നതിനുമുമ്പ് ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കാന്‍ ആവശ്യപ്പെട്ടു.

Supreme Court

വിസയുമായി ഇന്ത്യയിലെത്തിയതാണെന്നും സ്വന്തം നാട്ടില്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും ഹര്‍ജിക്കാരന്‍ കോടതിയോട് പറഞ്ഞു. ഭാര്യയും കുട്ടികളും ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും മൂന്ന് വര്‍ഷത്തോളമായി താന്‍ തടങ്കലില്‍ കഴിയുകയാണെന്നും നാടുകടത്തല്‍ പ്രക്രിയ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടി പറയവെ ആണ് സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം.

'ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ ഇന്ത്യ സ്വീകരിക്കണോ? 140 കോടി ജനങ്ങളുമായി നമ്മള്‍ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തുനിന്നുമുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു ധര്‍മ്മശാലയല്ല ഇത്', കോടതി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കല്‍), ആര്‍ട്ടിക്കിള്‍ 19 (സംസാര സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍) എന്നിവ പ്രകാരമാണ് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചത്.

എന്നാല്‍ നിയമപ്രകാരം കസ്റ്റഡിയിലെടുത്തതിനാല്‍ ഹര്‍ജിക്കാരന്റെ തടങ്കല്‍ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമല്ലെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു. ആര്‍ട്ടിക്കിള്‍ 19 ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ലഭ്യമാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ സ്ഥിരതാമസമാക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം എന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. അദ്ദേഹം ഒരു അഭയാര്‍ത്ഥിയാണെന്നും ശ്രീലങ്കയില്‍ ജീവന്‍ അപകടത്തിലാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ മറ്റൊരു രാജ്യത്തേക്ക് മാറാന്‍ അദ്ദേഹത്തോട് കോടതി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+