ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന് സുപ്രീം കോടതി... അപ്പോള്‍ മുസ്ലീം ലീഗോ?
ഹിന്ദുത്വം ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിത രീതിയും മാനസികാവസ്ഥയും ആണെന്നായിരുന്നു 1995ലെ സുപ്രീം കോടതി വിധി. എന്നാല്‍ ഇനിമുതല്‍ ഇതിന് നിലനില്‍പ്പുണ്ടാവില്ല.
ദില്ലി/കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ മതം ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി വിധി. മതം മാത്രമല്ല, ജായിതോ, ഭാഷയോ സമുദായമോ പറഞ്ഞ് വോട്ട് ചോദിക്കുന്നത് കുറ്റകരം ആകും എന്നാണ് വിധി.
സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ആണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജാതിയുടേയും മതത്തിന്റേയും ഉപയോഗം കര്‍ശനമായി വിലക്കിയിരിക്കുകയാണ് കോടതി.

സ്വന്തം സ്ഥാനാര്‍ത്ഥിയുടെ മാത്രമല്ല, എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ജാതിയോ മതമോ പറഞ്ഞുള്ള പ്രചാരണങ്ങളും ഇതിന്റെ പരിധിയില്‍ വരും. ഇവ അഴിമതിയുടേയും ഭരണഘചന ലംഘനത്തിന്റേയും പരിധിയില്‍ ആണ് വരിക. ജനപ്രാതിനിധ്യ നിയമത്തിന്റെ 123-ാം വകുപ്പ് പ്രകാരം ആണിത്.
തിരഞ്ഞെടുപ്പ് ഒരു മതേതര പ്രക്രിയയാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ളത് വ്യക്തിപരമായ കാര്യമാണ്. അതില്‍ ഭരണകൂടത്തിന് ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
1995 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് ഇതോടെ അസാധുവാക്കപ്പെട്ടിട്ടുള്ളത്. ഹിന്ദുത്വം ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിത രീതിയും മാനസികാവസ്ഥയും ആണെന്നായിരുന്നു അന്ന് കോടതി പറഞ്ഞത്. എന്നാല്‍ ഇനിമുതല്‍ ഇതിന് നിലനില്‍പ്പുണ്ടാവില്ല.

കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായ മുസ്ലീം ലീഗിന്റെ പേരില്‍ തന്നെ മതം ഉണ്ട്. എന്നാല്‍ പുതിയ നിയമം മുസ്ലീം ലീഗ് എന്ന പേരിലെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.












Click it and Unblock the Notifications