ശബരിമല കേസുകള്‍ വിശാലബെഞ്ച് തന്നെ വാദം കേള്‍ക്കും; എതിര്‍പ്പുകള്‍ സുപ്രീംകോടതി തള്ളി
ദില്ലി: ശബരിമല കേസുകള്‍ വിശാലബെഞ്ചിന് വിട്ടതിലുള്ള എതിര്‍പ്പുകള്‍ സുപ്രീംകോടതി തള്ളി. അടുത്ത തിങ്കളാഴ്ച മുതല്‍ ശബരിമല കേസില്‍ വിശാലബെഞ്ച് വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിശാലബെഞ്ചിന്റെ പരിഗണനാ വിഷയങ്ങളും സുപ്രീംകോടതി തീരുമാനിച്ചു.
കേസില്‍ വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യം ചെയ്ത് ഫാലി എസ് നരിമാന്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ രംഗത്തുവന്നിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര റാവു, മോഹന്‍ എം ശാന്തഗൗഡര്‍, അബ്ദുല്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങള്‍. ഇരുവിഭാഗങ്ങള്‍ക്കും തങ്ങളുടെ വാദത്തിന് അഞ്ചുദിവസം വീതം അനുവദിക്കും. ഏഴ് കാര്യങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുക.
അടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനം
1- മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും
2- മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം
3- മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ മൗലിക അവകാശങ്ങള്‍ക്ക് വിധേയമാകണമോ
4- മത ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും എന്താണ് ധാമര്‍മികത
5- മതസ്വാതന്ത്ര്യ കാര്യങ്ങളില്‍ ജുഡീഷ്യറിയുടെ അവലോകനത്തിന്റെയും ഇടപെടലിന്റെയും സാധ്യത
6- ഭരണഘടന അനുഛേദം 25 (2) (ബി) പ്രകാരം ഹിന്ദുക്കളിലെ ഒരുവിഭാഗം എന്നതിന്റെ അര്‍ഥം
7- മതവിശ്വാസമില്ലാത്ത വ്യക്തിക്ക് മതകാര്യങ്ങളെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിക്കാമോ