കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിലെ പൊളിക്കൽ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി;യുപി സർക്കാരിന് നോട്ടീസ്

Google Oneindia Malayalam News

ദില്ലി; നബി വിരുദ്ധ പരാ‍മർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ യുപി സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

upreme-court-1560752762-1653541423.jpg -Properties Reuse Image

സംസ്ഥാന സർക്കാരിനോടും പ്രയാഗ്‌രാജിലെയും കാൺപൂരിലെയും തദ്ദേശ അധികൃതരോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. 'എല്ലാ നടപടികളും ന്യായമായിരിക്കണം. നിയമപരമായി തന്നെ കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. സുരക്ഷ ഉറപ്പാക്കണം', കോടതി പറഞ്ഞു. അതേസമയം വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. പൊളിക്കൽ നടപടി നിർത്തിവെയ്ക്കാൻ സാധിക്കില്ലെന്നും നിയമത്തിന് അനുസരിച്ചേ പ്രവർത്തിക്കാനാരൂവെന്നും കോടതി പറഞ്ഞു.

എന്താണ് അഗ്നിപഥ്, ആരാണ് അഗ്നിവീരർ; 4 വർഷം മാത്രം സൈനിക സേവനം, നേട്ടങ്ങളും കോട്ടങ്ങളുംഎന്താണ് അഗ്നിപഥ്, ആരാണ് അഗ്നിവീരർ; 4 വർഷം മാത്രം സൈനിക സേവനം, നേട്ടങ്ങളും കോട്ടങ്ങളും

പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ പൊളിച്ചുനീക്കിയ യുപി സർക്കാർ നടപടിക്ക് എതിരെ ജംഇയത്തുല്‍ ഉലമയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിരാവസ്ഥക്കാലത്ത് പോലും ഇല്ലാത്ത നടപടികളാണ് യുപിയിൽ ഇപ്പോൾ നടക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. പൊളിക്കൽ നടപടികൾ ഭയപ്പെടുത്തുന്നതാണ്. പൊളിക്കുന്നതിന് മുൻപ് വീട്ടുടമകൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

ഇത്തരം നടപടികൾക്ക് മുൻപ് നോട്ടീസ് നൽകിയെന്ന് ഉറപ്പാക്കണം. പൊളിക്കൽ നടപടികൾ ഭരണഘടനാ വിരുദ്ധവും ഞെട്ടിപ്പിക്കുന്നതുമാണ്. ഒരു സമൂഹത്തെ ലക്ഷ്യം വച്ചാണ് ഇത് ചെയ്യുന്നത്', ഹർജിക്കാരുടെ അഭിഭാഷകൻ സി യു സിംഗ് പറഞ്ഞു. അതേസമയം നിയമപരമായട്ടാണ് നടപടികൾ കൈക്കൊണ്ടതെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. മാധ്യമങ്ങൾ അനാവശ്യമായി വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും സർക്കാരിന് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു.

'പൂവ് പോലെ സുന്ദരി, അല്ല പൂമ്പാറ്റ പോലെന്ന് ആരാധകർ';വൈറലായി മാളവികയുടെ ചിത്രങ്ങൾ

ഹർജി ഇനി പരിഗണിക്കുന്ന ചൊവ്വാഴ്ച്ച വരെ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടാകരുതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, വിക്രംനാഥ്‌ എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജിയിൽ വാദംകേട്ടത്.

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

പ്രവാചകനെതിരായ ബി ജെ പി നേതാവ് നൂപുർ ശർമയുടെ പരാമർശത്തിന്‍റെ പേരിൽ യുപിയിലെ കാൺപൂരിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ പേരിലുള്ള കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയത്. അനധികൃത നിർമ്മാണമെന്ന് കാട്ടിയാണ് സര്‍ക്കാര്‍ നടപടി.

English summary
Supreme Court sends notice to UP government in buldozer demolition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X