യെദ്യൂരപ്പയ്ക്ക് ആശ്വാസം; അഴിമതി കേസ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ബെംഗളൂരു; കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെക്കതിപായ അഴിമതി കേസിൽ സുപ്രീം കോടതി സ്റ്റേ.24 ഏക്കർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് അനധികൃതമായി അനുവദിച്ചെന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.
കരാറുകൾ നൽകാനുള്ള തീരുമാനം സദ്ദുദ്ദേശത്തോട് കൂടി ആയിരുന്നുവെന്നും അതിൽ മുൻകൂർ അനുമതിയില്ലാതെ എഫ്‌ഐആറും കുറ്റപത്രവും ഫയൽ ചെയ്യാൻ കഴിയില്ലെന്നും യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെവി വിശ്വനാഥൻ കോടതിയിൽ വാദിച്ചു.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

2012 ൽ ലോകായുക്ത സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മാർച്ച് 21 ന് യെദ്യൂരപ്പ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വ്യവസായിയായ ആലം പാഷയായിരുന്നു യെദ്യൂരപ്പയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഭവന നിര്‍മ്മാണ കരാര്‍ ഷെല്‍ കമ്പനികളിലൂടെ പണം നേടുന്നതിനും ഭൂമി കൈക്കലാക്കുന്നതിനും വേണ്ടി ഉപയോഗിച്ചുവെന്നായിരുന്നു ആലം ഷായുടെ പരാതി.
അതേസമയം യെദ്യൂരപ്പയുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ കർണാടക സർക്കാരിനോടും ലോകായുക്തയോടും പരാതിക്കാരനോടും സുപ്രീം കോടതി നോട്ടീസ് നൽകി.
വെള്ള ബിക്കിനിയില്‍ മാലാഖയെ പോലെ തിളങ്ങി സഞ്ജീദ ഷെയ്ക്ക്, ആരാധകരെ ഞെട്ടിച്ച ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications