കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വഭേദഗതി നിയമം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ, പരിഗണിക്കുന്നത് അറുപതോളം ഹർജികൾ...

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പൌരത്വ ഭേദഗതിനിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഇന്ന് അറുപതോളം ഹർജികൾ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിയമം ചോദ്യം ചെയ്തുുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അഭിഭാഷകർ.

 തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു 7 പേർ രക്ഷപെട്ടു, 6 പേർ റിമാൻഡ് തടവുകാർ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു 7 പേർ രക്ഷപെട്ടു, 6 പേർ റിമാൻഡ് തടവുകാർ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, കേരള മുസ്ലിം ജമാഅത്ത്( കാന്തപുരം എപി അബൂബക്കർ മുസലിയാർ), കോൺഗ്രസ് നേതാവ് ജയ്റാം രമേഷ്, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ടിഎൻ പ്രതാപൻ, ഡിവൈഎഫ്ഐ, ലോക് താന്ത്രിക് യുവജനതാദൾ, എസ്ഡിപിഐ, ഡിഎംകെ, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്ര, അസം സ്റ്റുഡൻസ് യൂണിയൻ, അസം അഭിഭാഷക അസോസിയേഷൻ, അസം പ്രദേശ് കോൺഗ്രസ് കമ്മറ്റി, മുസ്ലിം അഡ്വക്കറ്റ് അസോസിയേഷൻ എന്നിവരാണ് പൌരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുുകൊണ്ട് സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിച്ചിട്ടുള്ളത്.

supreme-court22-

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളല്ലാത്ത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതിനുള്ള നിയമമാണ് പൌരത്വഭേദഗതി നിയമം. എന്നാൽ തങ്ങളുടെ രാജ്യത്തുനിന്ന് 2014ന് ശേഷം നാടുകടത്തപ്പെട്ടവരെയാണ് പൌരത്വം നൽകുന്നതിനായി പരിഗണിക്കുന്നത്. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ പൌരത്വം നൽകാനുള്ള നീക്കമാണ് രാജ്യവ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്. പുതിയ നിയമം ഇന്ത്യൻ ഭരണഘടനയുടെ ഘടനയ്ക്ക് എതിരാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനും തൂല്യതയ്ക്കുമുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ സെക്കുലർ ഘടനയെ തകർത്തുന്നതാണ് നിയമമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

Recommended Video

cmsvideo
Supreme Court Issues Notice on Petitions | Oneindia Malayalam

പൌരത്വ ഭേദഗതി ബില്ല് പാസായെങ്കിലും ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാക്കുന്നത്. അസം, പശ്ചിമബംഗാൾ,ദില്ലി എന്നിവിടങ്ങളിലാണ് കടുത്ത പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അസമിൽ അക്രമസംഭവങ്ങളെ തുടർന്ന് അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന ജാമിയ മിലിയ- അലിഗഡ് സർവ്വകലാശാല വിദ്യാർത്ഥികളുടെ പ്രതിഷേധം അക്രമസംഭവങ്ങളിലാണ് കലാശിച്ചത്. പോലീസും വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷത്തിനാണ് ജാമിയ ക്യാമ്പസ് സാക്ഷ്യം വഹിച്ചത്. ക്യാമ്പസിനുള്ളിൽ പ്രവേശിച്ച പോലീസ് വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനും പഞ്ചാബ് മുഖ്യമന്ത്രി യും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നിയമം നടപ്പിലാക്കെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

English summary
Around 60 Petitions on Citizenship Law To Be Heard By Supreme Court Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X